കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഐറ്റം' പരാമര്‍ശം നിര്‍ഭാഗ്യകരം, ഭാഷ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല; കമല്‍നാഥിനെതിരെ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് കമല്‍നാഥിന്റെ പരമാര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ദളിത് നേതാവായ ബിജെപി വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമല്‍നാഥിന്റെ പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 'ഐറ്റം' എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. ഇതിനെതിരെ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തിയത്.

rahul

മുന്‍ കോണ്‍ഗ്രസ് നേതാവും കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു ഇമ്രാതി ദേവിക്കെതിരെയായിരുന്നു കമല്‍നാഥിന്റെ പരമാര്‍ശം. 'കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എളിയവരില്‍ എളിയവനാണ.ബിജെപി സ്ഥാനാര്‍ത്ഥിയെ പോലെയല്ല,ഞാനെന്തിനാണ് അവരെകുറിച്ച് കൂടുതല്‍ പയാന്‍ മടികാണിക്കുന്നത്, എന്നെക്കാള്‍ കൂടുതല്‍ അവരെ നിങ്ങള്‍ക്ക് അറിയാലോ എന്തൊരു ഐറ്റമാണവര്‍', എന്നായിരുന്നു ദബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കമല്‍നാഥ് പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്.

കമല്‍നാഥ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് രാഹുലിന്റെ പ്രതികരണം. കമല്‍നാഥ് ജി ഉപയോഗിച്ച വാക്കുകള്‍ ഞാന്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. നിര്‍ഭാഗ്യകരമായിപ്പോയി. എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, പരാമര്‍ശത്തില്‍ ഖേധപ്രകടനവുമായി കമല്‍നാഥ് രംഗത്തെത്തി. ബിജെപി സ്ഥാനാര്‍ത്തഇയുടെ പേര് മറന്നുപോയതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് കമല്‍നാഥ് വ്യക്തമാക്കി. ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല അങ്ങനെ പറഞ്ഞത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഐറ്റം നമ്പര്‍ വണ്‍, ഐറ്റം നമ്പര്‍ ടു എന്നിങ്ങനെ പറയുന്നുണ്ട്. ഇത് അപമാനിക്കലാകുമോ എന്ന് കമല്‍നാഥ ചോദിച്ചു.

അതേസമയം കമല്‍നാഥിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. വനിതാ മന്ത്രിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിന് നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനേയും ദേശീയ പട്ടികജാതി കമ്മീഷനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. പ്രചരണത്തില്‍ നിന്നും കമല്‍നാഥിനെ വിലക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതപ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപിനിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപി

ബിഹാറില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ജെപി നേടും: ചിരാഗ് പാസ്വാന്‍ബിഹാറില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ജെപി നേടും: ചിരാഗ് പാസ്വാന്‍

Recommended Video

cmsvideo
Rahul Gandhi reaches Kerala on Wayanad visit

English summary
Congress leader Rahul Gandhi Opens Up About Kamal Nath Item Remark And Says It's Unfortunate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X