• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടിയന്തരാവസ്ഥ പൂര്‍ണമായും തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി; പക്ഷേ, ആര്‍എസ്എസ് ചെയ്യുന്നത് എന്താണ്?

ദില്ലി: ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പൂര്‍ണമായും തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി എംപി. ഇക്കാര്യം തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വിദഗ്ധന്‍ കൗഷിക് ബസുവുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. അവകാശങ്ങളെല്ലാം റദ്ദാക്കി, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു തുടങ്ങിയവയെല്ലാം അടിയന്തരാവസ്ഥാ കാലത്ത് നടന്നു.

നിലവിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു അന്നത്തെ രാഷ്ട്രീയമെന്നു രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ഇന്ത്യയുടെ സര്‍വമേഖലയും പിടിച്ചടക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ഘടന അതിന് അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പഞ്ഞു. അടിയന്തരാവസ്ഥാ വിഷയത്തില്‍ പലപ്പോഴും ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെ ആക്രമിക്കാറുണ്ട്. ആവിഷ്‌കാര സ്വാതന്ത്രവും വിയോജിക്കാനുള്ള അവകാശവും നരേന്ദ്ര മോദി ഭരണത്തില്‍ ഇല്ലാതായി എന്ന വിമര്‍ശനം ഉയരുമ്പോഴാണ് ബിജെപി അടിയന്താരാവസ്ഥാ കാലം ഓര്‍മിപ്പിച്ച് പ്രതിരോധിക്കാറുള്ളത്. രാജ്യം മൊത്തം തടവറയാക്കാന്‍ ശ്രമിച്ച ഒരു കുടുംബമുണ്ട് എന്ന് അമിത് ഷാ കഴിഞ്ഞ ജൂണില്‍ ട്വീറ്റ് ചെയ്തതും അടിയന്തരാവസ്ഥ സൂചിപ്പിച്ചായിരുന്നു.

1975ലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥ. ആര്‍എസ്എസ് അവരുടെ ആളുകളെ എല്ലാ സ്ഥാപനങ്ങളിലും നിറയ്ക്കുകയാണ്. കോണ്‍ഗ്രസ് അക്കാലത്ത് അങ്ങനെ ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാലും രാജ്യത്തിന്റെ തന്ത്രപ്രധാന ഉദ്യോഗ മേഖലകളില്‍ നിന്ന് ആര്‍എസ്എസിനെ നീക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. രാജ്യത്തെ സ്ഥാപനങ്ങള്‍ സ്വതന്ത്രമാകണം. ആ സ്വാതന്ത്ര്യത്തെയാണ് ഇന്ന് ആര്‍എസ്എസ് കടന്നാക്രമിച്ചിരിക്കുന്നത്. വര്‍ഷങ്ങളെടുത്ത് അവര്‍ നടപ്പാക്കിയ പദ്ധതിയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ല എന്ന്. എല്ലാ ഉദ്യോഗസ്ഥരും ആര്‍എസ്എസ് ബന്ധമുള്ളവരായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് അടിയന്തരാവസ്ഥയിലെയും ഇന്നത്തെയും സാഹചര്യം വ്യത്യസ്തമാണ് എന്ന്. കോണ്‍ഗ്രസിലെ സംഘടനാ തര്‍ക്കങ്ങള്‍ സംബന്ധിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആദ്യം ആവശ്യപ്പെട്ട വ്യക്തിയാണ് ഞാന്‍. ബിജെപിയിലും ബിഎസ്പിയിലും സമാജ്‌വാദി പാര്‍ട്ടിയിലും ഒരു നേതാവ് പോലും ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

cmsvideo
  വിദ്യാർത്ഥികളെ അഭ്യാസം കാണിച്ച് ഞെട്ടിച്ച്‌ രാഹുൽ

  English summary
  Congress Leader Rahul Gandhi says Emergency Was A Mistake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X