കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തിന്റെ മറവില്‍ തൊഴിലാളി പീഡനത്തിന് ഇന്ത്യയില്‍ അവസരം ഒരുങ്ങുന്നുവെന്ന് ആക്ഷേപം. പഴയ കാല അടിമ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനാണ് ചില ബിജെപി നേതാക്കളുടെ ശ്രമം എന്നുവരെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ കൊറോണ കാലത്ത് നടപ്പാക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളാണ് വിവാദം.

Recommended Video

cmsvideo
Congress Leader Rahul Gandhi says not allowed suppressed the workers voice | Oneindia Malayalam

തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയും മുതലാളിക്ക് തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റുകയാണ് മൂന്ന് സംസ്ഥാനങ്ങളും. കര്‍ണടാകയിലെയും ഹരിനായലിയെും ബിജെപി സര്‍ക്കാരുകള്‍ സമാനമായ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം....

പൂര്‍ണമായും തകര്‍ന്നിരിക്കുന്നു

പൂര്‍ണമായും തകര്‍ന്നിരിക്കുന്നു

കൊറോണവൈറസ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സാമ്പത്തിക രംഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ ശക്തമായ ഒരുക്കം നടത്തണം. മാത്രമല്ല, രാജ്യത്തേക്ക് വ്യവസായങ്ങളും നിക്ഷേപങ്ങളും കൂടുതലായി ആകര്‍ഷിക്കുകയും വേണം.

തൊഴിലാളി വിരുദ്ധ നിയമങ്ങള്‍

തൊഴിലാളി വിരുദ്ധ നിയമങ്ങള്‍

വ്യവാസായങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് കടുത്ത തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരികയാണ് ചില സംസ്ഥാനങ്ങള്‍. തൊഴില്‍ സമയം 12 മണിക്കൂറാക്കുകയും തൊഴിലുടമയ്ക്ക് കൂടുതല്‍ അധികാരം നല്‍കുകയും തൊഴിലിടങ്ങിളിലെ പരിശോധനകള്‍ വെട്ടിക്കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ്. കൊറോണക്കെതിരായ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നീങ്ങാന്‍ അനുവദിക്കില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരിക്കലും അനുവദിക്കില്ല

ഒരിക്കലും അനുവദിക്കില്ല

തൊഴിലിടങ്ങളിലെ സുരക്ഷ ഇല്ലാതാക്കും വിധം അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ ഒരിക്കലും അനുവദിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കൊറോണക്കെതിരെ ഒരുമിച്ച് പോരാടുകയാണ്. എന്നു കരുതി തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അപകടകരമായ മാറ്റങ്ങള്‍

അപകടകരമായ മാറ്റങ്ങള്‍

തൊഴില്‍ നിയമങ്ങളില്‍ അപകടകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. വന്‍ ദുരന്തമായിരിക്കും ഇതിന്റെ ഫലം. തൊഴില്‍, ഭൂമി, പരിസ്ഥിതി നിയമങ്ങളില്‍ ഇളവുകള്‍ നല്‍കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ആദ്യ ചുവട് ഇക്കാര്യത്തില്‍ വച്ചുകഴിഞ്ഞു. നോട്ട് നിരോധനം പോലുള്ള തെറ്റായ പരിഹാരമാണിത്- കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ബിജെപി സര്‍ക്കാരുകള്‍ പറയുന്നത്

ബിജെപി സര്‍ക്കാരുകള്‍ പറയുന്നത്

അതേസമയം, ബിജെപി സര്‍ക്കാരുകള്‍ പറയുന്നത് മറിച്ചാണ്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജോലികള്‍ സൃഷ്ടിക്കുന്നതിനുമാണ് ഭേദഗതികള്‍ കൊണ്ടുവരുന്നതെന്ന് അവര്‍ വാദിക്കുന്നു. തൊഴിലാളി സംഘടനകള്‍ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ തൊഴിലാളി വിഭാഗമായ ബിഎംഎസ്സിനും പുതിയ ഭേദഗതിയോട് യോജിപ്പില്ല.

പ്രധാന മാറ്റങ്ങള്‍

പ്രധാന മാറ്റങ്ങള്‍

എട്ട് മണിക്കൂര്‍ ജോലി സമയം എന്നുള്ളത് 12 മണിക്കൂര്‍ ആക്കാനാണ് പുതിയ തീരുമാനം. ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി എന്നതാണ് പുതിയ നയം. തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുന്നതിന് കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും അനുമതി നല്‍കും. അതിരാവിലെ മുതല്‍ ഷിഫ്റ്റ് തുടങ്ങും വിധമാകും മാറ്റങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപം ആകര്‍ഷിക്കാനാണിതെല്ലാം.

പരിശോധനയില്‍ ഇളവ്

പരിശോധനയില്‍ ഇളവ്

തൊഴിലിടങ്ങളിലെ രജിസ്റ്റര്‍, തൊഴിലാളിയുടെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവയൊന്നും നിര്‍ബന്ധമല്ല. തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലും ഇളവുണ്ടാകും. ഇതിനെ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുന്നു. എന്നാല്‍ പരിശോധന എന്ന പേരില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ പീഡനം ഇല്ലാതാക്കാനാണിതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

ചൈനയില്‍ നിന്ന് അകലുന്ന കമ്പനികള്‍

ചൈനയില്‍ നിന്ന് അകലുന്ന കമ്പനികള്‍

കൊറോണ വൈറസ് കാരണം ചൈനയില്‍ നിന്ന് ഒട്ടേറെ വിദേശകമ്പനികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറാന്‍ ആലോചിക്കുന്നുണ്ട്. ഈ കമ്പനികളെ ആകര്‍ഷിക്കാനുള്ള നീക്കമാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തുന്നത്. കമ്പനികള്‍ ആവശ്യപ്പെടുന്ന ഭൂമി ലഭ്യമാക്കുന്നതിന് ത്വരിത നടപടികളാണ് ഇനി സ്വീകരിക്കുക.

അടിയന്തരമായ സാഹചര്യം

അടിയന്തരമായ സാഹചര്യം

അടിയന്തരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ അടിയന്തരമായ രീതിയില്‍ നടപടികള്‍ എടുക്കുകയും വേണം. എല്ലാ തടസങ്ങളും നീക്കി തൊഴിലുകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഫലം എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. സമാനമായ നീക്കങ്ങള്‍ നടത്താന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുകയാണ്.

പ്രതിഷേധം ശക്തിപ്പെടുന്നു

പ്രതിഷേധം ശക്തിപ്പെടുന്നു

ഒഡീഷ, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തിയ പോലെയുള്ള മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാല്‍ എങ്ങനെയാണ് സാമ്പത്തിക മേഖലക്ക് ഗുണം ചെയ്യുക എന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയക്കുമെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു. സിപിഎമ്മും സിപിഐയും വിഷയത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

English summary
Congress Leader Rahul Gandhi says not allowed suppressed the workers voice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X