കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല'! കേന്ദ്രത്തിനും നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ വീണ്ടും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്തെ കപ്പലിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലോട്ട് നോക്കി കപ്പലോടിക്കുന്ന കപ്പിത്താനായിട്ടുമാണ് രാഹുല്‍ ഗാന്ധി താരതമ്യപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: '' കപ്പിത്താൻ ചരിത്രത്തിന്റെ കണ്ണാടിയിലൂടെ പിന്നിലേക്ക്‌ നോക്കി ഓടിക്കുന്ന കപ്പൽ പോലെ ആണ് ഇന്നത്തെ ഇന്ത്യ. യഥാർത്ഥത്തിൽ അത് മുന്നോട്ട് നീങ്ങുന്നില്ല. ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല''. കഴിഞ്ഞ ദിവസവും ഇതേ കപ്പൽ ഉപമ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണം ടൈറ്റാനിക്കിന് സമാനമായി രാജ്യത്തിന്റെ അവസ്ഥ മാറിയിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.

rahul

നരേന്ദ്ര മോദിയും മാധ്യമങ്ങളും ചേര്‍ന്ന് വിഷയങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരു പരിധിക്കപ്പുറം പ്രശ്‌നങ്ങള്‍ ഒളിച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തനിക്ക് വേണ്ടത് മാത്രം കേള്‍ക്കുക എന്നത് നരേന്ദ്ര മോദിക്ക് ഇനി തുടരാനാകില്ല. തൊഴിലില്ലായ്മയും കടന്ന് കയറ്റങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മുന്നിലുണ്ട്. മഞ്ഞ് കൂനയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കപ്പലിനെ പോലെ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!

സൈന്യം അതിര്‍ത്തിയില്‍ സംഘര്‍ഷം നേരിടുമ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത് ഒരു കയ്യേറ്റവും ഇല്ലെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നും സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത വെര്‍ച്യല്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന സര്‍ക്കാര്‍ നയത്തിന് എതിരെയും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എല്‍ഐസിയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുലിന്റെ പ്രതികരണം. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വിറ്റഴിക്കുകയാണ് എന്നും അത് നാണക്കേട് ആണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!

English summary
Congress leader Rahul Gandhi slams Narendra Modi again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X