കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്; അധികാരത്തിലുള്ളവര്‍ എന്തിന് ഭയക്കുന്നു?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല. ചൈനയുടെ പേര് പരാമര്‍ശിക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് സുര്‍ജ്ജേവാല രംഗത്തെത്തിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ എന്തിനാണ് ചൈനയെ ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓരോ ഇന്ത്യന്‍ ജനതക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

 'ആണുങ്ങളെ ബഹുമാനിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കണം'; ബീന കണ്ണന്റെ പഴയ വീഡിയോ വൈറൽ 'ആണുങ്ങളെ ബഹുമാനിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കണം'; ബീന കണ്ണന്റെ പഴയ വീഡിയോ വൈറൽ

 മോദിയുടെ പരാമര്‍ശം

മോദിയുടെ പരാമര്‍ശം

നിയന്ത്രണ രേഖക്കിപ്പുറം ആരാണോ രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കൈകടത്താന്‍ ശ്രമിച്ചത് അവര്‍ക്കെതിരെ നമ്മുടെ സൈനികരും അതേ രീതിയില്‍ പ്രതികരിച്ചു.എന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍ ചൈനയുടെ പേര് എവിടേയും പരാമര്‍ശിച്ചിരുന്നു. ഇന്ന് അതിര്‍ത്തി പങ്കിടുന്നവര്‍ മാത്രമല്ല നമ്മുടെ അയല്‍ക്കാര്‍. നമ്മുടെ ഹൃദയ ബന്ധംപുലര്‍ത്തുന്നവരാണെന്നും മോദി പറഞ്ഞിരുന്നു.

 ഭയം എന്തിന്?

ഭയം എന്തിന്?

എന്നാല്‍ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും ചൈനയെ പുറം തള്ളുന്നതിനുമായി കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും ഉയര്‍ത്തണമെന്ന് സുര്‍ജ്ജേവാല ആവശ്യപ്പെട്ടു. ചൈനയുടെ പേര് പരാമര്‍ശിക്കുന്നതില്‍ അവര്‍ എന്തിനാണ് ഭയപ്പെടുന്നവതെന്നാണ് സുര്‍ജ്ജേവാല ഉയര്‍ത്തുന്ന ചോദ്യം.

സൈനികരില്‍ അഭിമാനം

സൈനികരില്‍ അഭിമാനം

'രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും 130 കോടി ജനങ്ങളും ഇന്ത്യന്‍ സൈനികരില്‍ അഭിമാനം കൊള്ളുന്നവരും അവരില്‍ പൂര്‍ണ്ണവിശ്വാസം ഉള്ളവരുമാണ്. ചൈനയുടെ ഓരോ ആക്രമണത്തിലും ശക്തമായ തിരിച്ചടി നല്‍കുന്ന ഇന്ത്യന്‍ സൈനികരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ എന്താണ് ചെയ്യുന്നത്. അവര്‍ അവര്‍ ചൈനയുടെ പേര് പറയുന്നതില്‍ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.' സുര്‍ജ്ജേവാല ചോദിക്കുന്നു.

യഥാര്‍ത്ഥ ജനാധിപത്യ ബോധം

യഥാര്‍ത്ഥ ജനാധിപത്യ ബോധം

ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ രാഷ്ട്രം ചൈനയെ തള്ളി ഇന്ത്യയെ സംരക്ഷിക്കുന്നതിനായി എന്താണ് ചെയ്തതെന്ന് ഓരോ പൗരനും കേന്ദ്രസര്‍ക്കാരിനോട് ചോദിക്കണം. ഈ സ്വാതന്ത്ര്യദിനത്തില്‍ ഈ ചോദ്യമാണ് ഉണരേണ്ടത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യ ബോധമെന്നും സുര്‍ജ്ജേവാല പറഞ്ഞു.

 സ്വാതന്ത്യം നിഷേധിക്കപ്പെട്ടോ?

സ്വാതന്ത്യം നിഷേധിക്കപ്പെട്ടോ?

നമ്മുടെ സര്‍ക്കാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടൊ?, പൊതുജനാഭിപ്രായത്തില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടോ? നമുക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇഷ്ടമുള്ളത് പോലെ സഞ്ചരിക്കാനും യാത്ര ചെയ്യാനും ജീവനോപാതികള്‍ കണ്ടെത്താനുമുള്ള സ്വാതന്ത്യം ഉണ്ടോ? അല്ലെങ്കിലും അവയൊക്കെയും നിഷേധിക്കപ്പെട്ട് കഴിഞ്ഞോയെന്നും സുര്‍ജ്ജേവാല ചോദിക്കുന്നു.

 സ്വാതന്ത്ര്യസമര സേനാനികള്‍

സ്വാതന്ത്ര്യസമര സേനാനികള്‍

ഒന്നര മണിക്കൂര്‍ നീണ്ട നിന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വളരെ ഊന്നല്‍ നല്‍കിയ ഒന്നായിരുന്നു ആത്മനിര്‍ഭര്‍ ഭാരത്. എന്നാല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്‌റുവും സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ അടക്കമുള്ള നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളാണെന്നും സുര്‍ജ്ജേവാല പറഞ്ഞു.

പൗരന്റെ ചുമതല

പൗരന്റെ ചുമതല

ഒപ്പം പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുകയും റെയില്‍വേ, വിമാനതത്താവളം തുടങ്ങിയവ സ്വകാര്യ വല്‍ക്കരിക്കുകയും എല്‍ഐസി മുതല്‍ എഫ്‌സിഐ വരെ എല്ലാം തകര്‍ക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന് രാഷ്ട്രത്തിന്റെ സ്വാതന്ത്യം സംരക്ഷിക്കാന്‍ കഴിയുമോയെന്ന ചോദ്യവും സുര്‍ജ്ജേവാല ഉയര്‍ത്തുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റേയും ഓരോ ഇന്ത്യന്‍ പൗരന്റേയും ചുമതലയാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടികാട്ടി.

English summary
Congress leader randeep surjewala against PM Narendra modi's Independence day Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X