കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായി എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച് പുലര്‍ച്ചെ യായിരുന്നു മരണം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. എകെ ഗുജ്റാല്‍ മന്ത്രിസഭയിലും ഒന്നാം, രാണ്ടാം യുപിഎ സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു.

<strong> കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനുള്ളതല്ല വിപ്ലവ പ്രസ്ഥാനം; മറുപടിയുമായി വിഎസ്</strong> കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനുള്ളതല്ല വിപ്ലവ പ്രസ്ഥാനം; മറുപടിയുമായി വിഎസ്

കേന്ദ്രത്തില്‍ വാര്‍ത്താവിതരണം, പെട്രോളിയം , ശാസ്ത്ര സാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലവഹിച്ച ജയ്പാല്‍ റെഡ്ഡി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച ജയ്പാല്‍ റെഡ്ഡി ഓസ്മാനിയ സര്‍വകലാശാലയിലെ വിദ്യഭ്യാസ കാലത്താണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമാവുന്നത്.

 jaipal

1969 മുതല്‍ 1984 വരേയുള്ള കാലയളവില്‍ ആന്ധ്രാപ്രദേശിലെ കല്വാകുര്‍ത്തിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ തുടര്‍ച്ചയായ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ റെഡ്ഡി ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980 ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

<strong> രാജ്യ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി</strong> രാജ്യ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജനാതാ പാര്‍ട്ടിയുടെ പലവിഭാഗങ്ങളായി പിളര്‍ന്നപ്പോള്‍ ജയ്പാല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. ആകെ അഞ്ചുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു.

English summary
congress leader s jaipal reddy passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X