കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാദം തള്ളി സയിഫുദീന്‍ സോസ്; ഇപ്പോഴും തടങ്കലിലെന്ന്; 'കേന്ദ്രം കള്ളപറയുന്നു'

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവിന്റെ വാദം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സയിഫുദീന്‍ സോസ്. താന്‍ സ്വതന്ത്രനല്ലെന്നും ഇപ്പോഴും വീട്ടുതലടങ്കലില്‍ കഴിയുകയാണെന്നും സോസ് അറിയിച്ചു.സയിഫുദിന്‍ അറസ്റ്റിലോ തടങ്കലിലോ അല്ലായെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദത്തെ തള്ളി സയിഫുദ്ദീന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കശ്മീര്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും സയിഫ് ആരോപിച്ചു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ ആലുവ സ്വദേശി മരിച്ചുസംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ ആലുവ സ്വദേശി മരിച്ചു

വീട്ടുതടങ്കലില്‍

വീട്ടുതടങ്കലില്‍

തനിക്ക് ഇപ്പോഴും പൂര്‍ണ്ണമായ സ്വാതന്ത്യം അനുവദിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ കള്ളം പറയുകയാണ്. ഇപ്പോഴും പൂര്‍ണ്ണ സ്വാതന്ത്യം ഇല്ലാതെ വീട്ടുതടങ്കലില്‍ കഴിയുകയാണ്. എന്നെ പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും സയിഫുദ്ദീന്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സയിഫുദീന്റെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ 370

ആര്‍ട്ടിക്കിള്‍ 370

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് സയിഫുദീനെ തടങ്കലിലാക്കുന്നത്. ശ്രീനഗര്‍ എയര്‍പോട്ടിന് സമീപമുള്ള 'ഫ്രണ്ട്‌സ് എന്‍ക്ലേവ് ഹംഹംമ' എന്ന് വസതിയിലാണ് അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയുന്നത്.

രോഹിത് കന്‍സാല്‍

രോഹിത് കന്‍സാല്‍

കഴിഞ്ഞ ദിവസം രാത്രി 9-30 ഓടെയാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവായ രോഹിത് കന്‍സാല്‍ ട്വിറ്ററിലൂടെ സയിഫുദീന്‍ വീട്ട് തടങ്കലില്‍ അല്ലായെന്ന് അറിയിക്കുന്നത്. മുന്‍ എംപിയും മന്ത്രിയുമായ സയിഫുദീന്‍ സോസിനെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ കഴിയുകയോ അല്ല. അദ്ദേഹം ഒക്ടോബറിലും ഡിസംബറിലുമായി ദില്ലിയില്‍ ഉണ്ടായിരുന്നു.' എന്നായിരുന്നു രോഹിത് കന്‍സാലിന്റെ ട്വീറ്റ്.

കള്ളം പറയുന്നു

കള്ളം പറയുന്നു

ഈ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സയിഫുദീന്‍ സോസ്. ജമ്മുകശ്മീര്‍ സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും കള്ളം പറയുകയാണ്. നിയന്ത്രണങ്ങളില്‍ യാതൊരു ഇളവും ഇല്ല. യാഥാര്‍ത്ഥ്യം എന്താണെന്നാല്‍ ഞാന്‍ വീട്ടുതടങ്കലിലാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേയും സോസിന്റെ തടങ്കല്‍ സംബന്ധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

കേസ് അവസാനിപ്പിച്ചു

കേസ് അവസാനിപ്പിച്ചു

സോസ് സ്വതന്ത്രനാണെന്നും അദ്ദേഹം വീട്ടുതടങ്കലില്‍ ആണെന്നും നേരത്ത് ജമ്മുകശ്മീര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സോസിന്റെ ഭാര്യയുടെ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

നിയന്ത്രണം

നിയന്ത്രണം

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെല്ലാം തന്നെ ഒരു വീഡിയോ വൈറലായിരുന്നു. സോസ് പുറത്തേക്ക് പോകുന്നതിനെ വസതിയിലുള്ള പൊലീസുകാര്‍ വിലക്കുന്നതായിരുന്നു വീഡിയോയില്‍.പൊലീസിന്റെ അനുമതി ലഭിച്ച ശേഷമാണ് താന്‍ തന്നെ സഹോദരിയെ കാണാന്‍ പോയതെന്നും സഹോദരിയുടെ വീട് വരെ പൊലീസ് തന്നെ അനുഗമിച്ചുവെന്നും മറ്റെവിടേയും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും സെയിഫുദീന്‍ വ്യക്തമാക്കി.

രണ്ട് തവണ മാത്രം

രണ്ട് തവണ മാത്രം

ഓഗസ്റ്റ് 5 ന് ശേഷം രണ്ടുതവണ തന്നെ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ അനുവദിച്ചിട്ടുണ്ടെന്ന് സോസ് പറയുന്നു. സഹോദിയെ കാണാനും വൈദ്യ പരിശോധനക്കായി ദില്ലിയില്‍ പോകാനുമാണ് അനുവാദം നല്‍കിയത്. എന്നിരുന്നാലും, 2019 ഓഗസ്റ്റ് 5 ന് ശേഷം ഞാന്‍ എന്റെ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോഴെല്ലാം അനുമതി വാങ്ങേണ്ടി വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Senior Congress leader Saif-ud-Din Soz has denied the allegations made by a Jammu and Kashmir government spokesperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X