കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് സൈഫുദ്ദീന്‍ സോസ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹത്തെ ശ്രീനഗറിലെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണ്. മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. സൈഫുദ്ദീന്‍ സോസ് സ്വതന്ത്രനാണെന്നും ആരും അദ്ദേഹത്തെ തടവിലാക്കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും താന്‍ ഇപ്പോഴും തടവിലാണെന്നും സോസ് പറയുന്നു. ഇപ്പോള്‍ തന്റെ വീടിന്റെ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടിയെന്നും സോസ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഭാര്യ ഹര്‍ജിയുമായി കോടതിയില്‍

ഭാര്യ ഹര്‍ജിയുമായി കോടതിയില്‍

കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് സൈഫുദ്ദീന്‍ സോസ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭരണകൂടത്തിന്റെ പ്രതികരണം തേടി. സൈഫുദ്ദീന്‍ സോസ് തടവിലോ കസ്റ്റഡിയിലോ അല്ല എന്നാണ് കശ്മീര്‍ ഭരണകൂടം കോടതിയെ അറിയിച്ചത്.

പോലീസ് അനുവദിച്ചില്ല

പോലീസ് അനുവദിച്ചില്ല

എന്നാല്‍ സൈഫുദ്ദീന്‍ സോസിനെ കാണാന്‍ ശ്രമിച്ച ഇന്ത്യ ടുഡെയുടെ മാധ്യമ സംഘത്തിന് ബോധ്യമായത് അദ്ദേഹം തടവിലാണെന്ന് തന്നെയാണ്. ഇന്ത്യ ടുഡെ സംഘവുമായി സോസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സൈഫുദ്ദീന്‍ സോസിനെ വീടിന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
വാതില്‍ പൂട്ടി പോലീസ്

വാതില്‍ പൂട്ടി പോലീസ്

സൈഫുദ്ദീന്‍ സോസിന്റെ വീട്ടില്‍ പോലീസുകാരുണ്ട്. അദ്ദേഹത്തെ പുറത്തേക്ക് പോകാന്‍ അനുവദിക്കാത്തത് ഇവരാണ്. ഇതുവരെ വീടിന്റെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ വാതില്‍ അകത്ത് നിന്ന് പോലീസ് പൂട്ടിയെന്ന് സൈഫുദ്ദീന്‍ സോസ് പറയുന്നു. വിഷയം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ബോധിപ്പിച്ചത് കള്ളം

സര്‍ക്കാര്‍ ബോധിപ്പിച്ചത് കള്ളം

സര്‍ക്കാര്‍ ബോധിപ്പിച്ചത് കള്ളമാണ് എന്ന് വ്യക്തമാക്കി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സൈഫുദ്ദീന്‍ സോസിന്റെ തീരുമാനം. കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അപ്പോള്‍ ബോധ്യപ്പെടുത്തുമെന്നും കഴഞ്ഞാഴ്ച അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച മാധ്യമ സംഘത്തോട് സൈഫുദ്ദീന്‍ സോസ് പറഞ്ഞിരുന്നു. നേരിട്ട് സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ മതിലിന് മുകളിലൂടെ സോസ് വിളിച്ചുപറഞ്ഞതാണിത്.

82 വയസുള്ള നേതാവ്

82 വയസുള്ള നേതാവ്

82 വയസുണ്ട് സൈഫുദ്ദീന്‍ സോസിന്. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. സോസിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് വേഗം തിരിച്ചുപോകാനാണ് പോലീസുകാര്‍ ആവശ്യപ്പെട്ടത്. സോസിനെ അവര്‍ നിര്‍ബന്ധിച്ച് അകത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

2019 ആഗസ്റ്റ് 5

2019 ആഗസ്റ്റ് 5

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ്. അന്ന് മുതല്‍ താന്‍ വീട്ടുതടങ്കലിലാണ് എന്ന് സൈഫുദ്ദീന്‍ സോസ്. ഇദ്ദേഹം മാത്രമല്ല, കശ്മീരിലെ ഒട്ടേറെ രാഷ്ട്രീയ-മത നേതാക്കള്‍ തടവിലാണ്. പലരെയും ഇടയ്ക്ക് വിട്ടയച്ചിരുന്നു. ഭരണഘടനാ പരമായ തന്റെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നവെന്നാണ് സൈഫുദ്ദീന്‍ സോസ് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

ഇന്നത്തെ കശ്മീര്‍

ഇന്നത്തെ കശ്മീര്‍

സര്‍ക്കാര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വീട്ടിലെ എല്ലാ കവാടങ്ങളും പോലീസ് അടച്ചു. പ്രധാന ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണിപ്പോള്‍- സൈഫുദ്ദീന്‍ സോസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു.

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലുംയുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലും

English summary
Congress leader Saifuddin Soz statement about police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X