കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് ഒരു വര്‍ഷമായി തടവില്‍; മതിലിന് മുകളിലൂടെ സംസാരിക്കാന്‍ ശ്രമം, പക്ഷേ...

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് സൈഫുദ്ദീന്‍ സോസ്. കഴിഞ്ഞ കുറേ ആഴ്ചകളായി ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കശ്മീര്‍ ഭരണകൂടത്തിന്റെ പ്രതികരണം തേടി. സൈഫുദ്ദീന്‍ സോസ് തടവിലോ കസ്റ്റഡിയിലോ അല്ല എന്നാണ് കശ്മീര്‍ ഭരണകൂടം കോടതിയെ അറിയിച്ചത്.

ഇതുപ്രകാരം അദ്ദേഹത്തെ കാണാന്‍ ശ്രമിച്ച ഇന്ത്യ ടുഡെ മാധ്യമ സംഘത്തിന് അനുഭവപ്പെട്ടത് മറ്റൊന്നാണ്. കോണ്‍ഗ്രസ് നേതാവ് പോലീസ് തടവില്‍ തന്നെയാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതിലിന് മുകളിലൂടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും തടയപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

സോസിന്റെ വീട്ടിലെ അവസ്ഥ

സോസിന്റെ വീട്ടിലെ അവസ്ഥ

കോടതിയില്‍ കശ്മീര്‍ ഭരണകൂടം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ കള്ളമാണ് എന്നാണ് മാധ്യമസംഘത്തിന് ബോധ്യമായത്. ശ്രീനഗറിലെ സൈഫുദ്ദീന്‍ സോസിന്റെ വീട്ടില്‍ മാധ്യമ സംഘമെത്തി. എന്നാല്‍ സോസിനെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണ്. ചുറ്റും പോലീസിനെയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സോസ് മതിലിന് മുകളിലൂടെ പറഞ്ഞു...

സോസ് മതിലിന് മുകളിലൂടെ പറഞ്ഞു...

ഇന്ത്യ ടുഡെ സംഘവുമായി സോസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സൈഫുദ്ദീന്‍ സോസിനെ വീടിന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. പിന്നീട് അദ്ദേഹം മതിലിന് മുകളിലൂടെ സംസാരിക്കാന്‍ ശ്രമിച്ചു. താന്‍ സ്വതന്ത്രനാണ് എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ തന്നെ പുറത്ത് വിടരുതെന്ന് നിര്‍ദേശം ലഭിച്ച പോലീസുകാര്‍ ഇവിടെ കാവലുണ്ട്- എന്ന് സോസ് മതിലിന് മുകളിലൂടെ പറഞ്ഞു.

വീണ്ടും കോടതിയെ സമീപിക്കും

വീണ്ടും കോടതിയെ സമീപിക്കും

വീണ്ടും കോടതിയെ സമീപിക്കാനാണ് സൈഫുദ്ദീന്‍ സോസിന്റെ തീരുമാനം. കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അപ്പോള്‍ ബോധ്യപ്പെടുത്തും... ഇക്കാര്യം പറഞ്ഞു തീരവെ സോസിനെ ആരോ പിടിച്ചുവലിച്ചു. അദ്ദേഹത്തിന് സംസാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

വേഗം പോകൂ..

വേഗം പോകൂ..

സൈഫുദ്ദീന്‍ സ സോസിന്റെ വീട്ടില്‍ നടന്ന കാര്യങ്ങളെല്ലാം ഇന്ത്യ ടുഡെയുടെ മാധ്യമസംഘം ക്യാമറയില്‍ പകര്‍ത്തി. മതിലിന് മുകളിലൂടെ സംസാരിക്കാന്‍ ശ്രമിച്ച 82കാരനായ സോസിനെ പോലീസ് ഓഫീസര്‍ പിടിച്ചുവലിക്കുകയായിരുന്നു. വേഗം പോകാന്‍ പോലീസ് മാധ്യമ സംഘത്തോട് പറഞ്ഞു. എന്നെ തൊടരുത്, കൈയ്യെടുക്കൂ എന്നെല്ലാം സോസ് മതിലിന് അപ്പുറത്ത് നിന്ന് പറയുന്നതും റിപ്പോര്‍ട്ടര്‍ കേട്ടു.

ഒരു വര്‍ഷമായി തടവില്‍

ഒരു വര്‍ഷമായി തടവില്‍

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ്. അന്ന് മുതല്‍ താന്‍ വീട്ടുതടങ്കലിലാണ് എന്ന് സൈഫുദ്ദീന്‍ സോസ് പിന്നീട് പറഞ്ഞുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. മകളെ കാണാന്‍ അനുവദിക്കുന്നില്ല. കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് മറ്റൊന്നാണ് എന്നും സോസ് പറഞ്ഞു.

തന്റെ എല്ലാ അവകാശങ്ങളും...

തന്റെ എല്ലാ അവകാശങ്ങളും...

ഭരണഘടനാ പരമായ തന്റെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. തടവുകാരനോട് എന്ന പോലെയാണ് തന്നോട് പോലീസ് പെരുമാറുന്നത്. ഇങ്ങനെ ചെയ്യാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയണമെന്നും സൈഫുദ്ദീന്‍ സോസ് പ്രതികരിച്ചു.

കോടതിയിലേക്ക്

കോടതിയിലേക്ക്

നിയമവിരുദ്ധ അറസ്റ്റില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൈഫുദ്ദീന്‍ സോസ്. കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ഇക്കാര്യം സൂചിപ്പിച്ചു. നിയമവിരുദ്ധമായി തടവില്‍ വച്ചതിനെതിരെ നഷ്ടപരിഹാരം കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് സൈഫുദ്ദീന്‍ സോസ്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ടത്. രാഷ്ട്രീയ നേതാക്കളെ തടവിലിടുന്നത് രാജ്യത്തിന് ഗുണമല്ല. സോസിനെ എത്രയും വേഗം മോചിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കശ്മീരിലെ കൂട്ട അറസ്റ്റ്

കശ്മീരിലെ കൂട്ട അറസ്റ്റ്

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ-മത നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പലരെയും വീട്ടുതടങ്കലിലാക്കി. മാസങ്ങള്‍ക്ക് ശേഷമാണ് ചിലരെയെങ്കിലും വിട്ടയച്ചത്. ഇപ്പോഴും നിരവധി പേരാണ് തടവിലുള്ളത്.

പ്രമുഖരെല്ലാം...

പ്രമുഖരെല്ലാം...

കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെല്ലാം തടവിലായിരുന്നു. ഉമര്‍ അബ്ദുല്ലയെ അടുത്തിടെ മോചിപ്പിച്ചു. എന്നാല്‍ മറ്റു പ്രമുഖരായ പല നേതാക്കളെയും വിട്ടയച്ചിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ഷികം അടുക്കുമ്പോള്‍...

വാര്‍ഷികം അടുക്കുമ്പോള്‍...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. കശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയാണ് പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങള്‍. കശ്മീരിന്റെ പദവി ഒഴിവാക്കിയതിന്റെ വാര്‍ഷികത്തില്‍ ബിജെപി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...

English summary
Congress leader Saifuddin Soz Under custody; Police not allowed him to speak to media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X