കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍!
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് നേതാക്കളുടെ പോക്ക് തുടരുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ സഞ്ജയ് പഥകാണ് ഒടുവിലായി കോണ്‍ഗ്രസില്‍ നിന്നും ബി ജെ പി ക്യാംപിലെത്തിയത്. ബി ജെ പിയില്‍ ചേരുന്നതിന് മുമ്പായി പഥക് കോണ്‍ഗ്രസ് അംഗത്വവും എം എല്‍ എ സ്ഥാനവും രാജിവെച്ചിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഹ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സഞ്ജയ് പഥക് ബി ജെ പി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് തന്നോട് മാന്യമായി പെരുമാറിയില്ല എന്ന് പറഞ്ഞാണ് പഥക് പാര്‍ട്ടി വിട്ടത്. ബി ജെ പിയില്‍ പഥകിന്റെ അഭിമാനം സുരക്ഷിതമായിരിക്കും എന്ന് ശിവ് രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

നെഹ്‌റുവും ഗാന്ധിയും സ്വപ്‌നം കണ്ട പാര്‍ട്ടിയല്ല ഇന്നത്തെ കോണ്‍ഗ്രസ് എന്ന് സഞ്ജയ് പഥക് പറഞ്ഞു. തന്റെ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ബി ജെ പിയില്‍ ചേരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. അങ്ങനെയായിരുന്നെങ്കില്‍ ആറ് വര്‍ഷം മുമ്പേ താന്‍ ബി ജെ പിയില്‍ ചേരുമായിരുന്നു.
കോണ്‍ഗ്രസിലെ മറ്റൊരു പ്രമുഖ നേതാവായ രാജേന്ദ്ര സിംഗ് ഗെഹ്ലോട്ടും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മുതിര്‍ന്ന നേതാവും എം പിയുമായ സത്പാല്‍ മഹാരാജും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന് പത്ത് എം എല്‍ എമാരുടെ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications