കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത പുല്‍വാമ ആക്രമണം 2024ന് മുമ്പ്: ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിരയാക്കിയ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ 2024ന് മുമ്പ് മാത്രമാണ് നടക്കുകയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. പുല്‍വാമ ആക്രമണത്തില്‍ മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍... ആദ്യം മന്ത്രിമാര്‍ക്ക് വിരുന്ന്, പദ്ധതികള്‍ ഇങ്ങനെപറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍... ആദ്യം മന്ത്രിമാര്‍ക്ക് വിരുന്ന്, പദ്ധതികള്‍ ഇങ്ങനെ

 പുല്‍വാമ ഭീകരാക്രമണത്തെ കരുവാക്കി

പുല്‍വാമ ഭീകരാക്രമണത്തെ കരുവാക്കി

ബിജെപി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് പുല്‍വാമ ഭീകരാക്രമണം ഒരു തിരഞ്ഞെടുപ്പ് പ്രശ്നമായി ഉയര്‍ത്തിക്കാണിച്ചതുകൊണ്ടാണ് എന്നാണ് ഉദിത് രാജിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഉന്നയിച്ച മൂന്ന് ചേദ്യങ്ങളെയും നേതാവ് പ്രതിരോധിക്കുന്നു. പുല്‍വാമ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം സംബന്ധിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

 ആദ്യം രാഹുല്‍ ഗാന്ധി

ആദ്യം രാഹുല്‍ ഗാന്ധി

പുല്‍വാലമ ആക്രമണത്തിന്റെ അന്തരഫലം ചോദ്യംചെയ്ത രാഹുല്‍ ഗാന്ധിയാണ് ശരി. സിആര്‍പിഎഫിനെ റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നിട്ടും ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇതിനെ ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

സിആര്‍പിഎഫ് ജവാന്മാരുടെ മരണം

സിആര്‍പിഎഫ് ജവാന്മാരുടെ മരണം


40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഉത്തരവാദി ബിജെപിയാണ്. പുല്‍വാമ ആക്രമണത്തിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് തെരുവിലിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പ്രതിപക്ഷം ചെയ്യേണ്ടക കാര്യമാണ് അധികാരത്തിലിരിക്കുന്ന ബിജെപി ചെയ്യുന്നതെന്നും ഉദിത് രാജ് കുറ്റപ്പെടുത്തുന്നു.

 മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍?

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍?

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ച ഉദിത് രാജ് മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികള്‍ എങ്ങനെയാണ് എത്തിയതെന്നും ചോദിക്കുന്നു. ഉദിത് രാജിന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ ബിജെപിക്കുള്ളില്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് തന്നെ വഴിയൊരുക്കിയിട്ടുണ്ട്. നിരവധി ബിജെപി നേതാക്കളും ഉദിത് രാജിനെതിരെ രംഗത്തെത്തുന്നത്. പുല്‍വാമ ആക്രമണത്തില്‍ നിന്ന് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്നാണ് പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം.

പുല്‍വാമ ആക്രമണം

പുല്‍വാമ ആക്രമണം

70 വാഹനങ്ങള്‍ ഉള്‍പ്പെട്ട സിആര്‍പിഎഫിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് സ്ഫോടക വസ്തുുക്കള്‍ നിറച്ച എസ് യുവി ഇടിച്ച് കയറിയത്. ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചായിരുന്നു ഭീകരര്‍ വാഹന വ്യൂഹം ആക്രമിച്ചത്. ഭീകരര്‍ ചെയ്തത് വലിയ തെറ്റാണെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നാണ് മോദി ആക്രമണത്തിന് ശേഷം പ്രതികരിച്ചത്. എന്നാല്‍ 13 ദിവസത്തിന് ശേഷമാണ് ഇന്ത്യ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരക ക്യാമ്പ് ആക്രമിച്ചത്. ബാലക്കോട്ടിലെ ഭീകരാക്രമണത്തില്‍ 200-300 ഭീകരരെ വധിച്ചുവെന്നാണ് പറയപ്പെടുന്നത്.

English summary
Congress leader says Pulwama-like attack possible before 2024, sparks row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X