• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും

ദില്ലി; അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് ആഘോമാക്കിയിരിക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. ഇന്ന് ഉച്ചയോടെയാണ് രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങുകൾ നിർവഹിച്ചത്. ലോകത്തിലെ തന്നെ മൂന്നാമത്തെ ക്ഷേത്ര സമുച്ചയമാണ് അയോധ്യയുടെ മണ്ണിൽ ഉയരാനൊരുങ്ങുന്നത്.

ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ചടങ്ങിന് മുൻപ് കർണാടക ബിജെപി എംപി ശോഭാ കരന്തലജ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശവമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശശി തരൂർ ഉൾപ്പെടെയാണ് വിമർശനം ഉയർത്തിയിരിക്കുന്നത്.

ശോഭ കരന്തലജയുടെ ട്വീറ്റ്

ശോഭ കരന്തലജയുടെ ട്വീറ്റ്

‘അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു'എന്ന കുറിപ്പോടെയായിരുന്നു ശോഭാ കരന്തലജെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'കുഞ്ഞു' രാമന്റെ കൈപിടിച്ച് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ട്വീറ്റിനൊപ്പം ശോഭ പങ്കുവെച്ചത്. ഇതാണ് ട്വിറ്റേറിയൻസിനെ ചൊടിപ്പിച്ചത്.

രാമന് തന്നെ അപമാനം

രാമന് തന്നെ അപമാനം

ശ്രീരാമനെക്കാൾ വലുതാണ് നരേന്ദ്ര മോദി എന്ന സന്ദേശമാണോ ഈ ചിത്രത്തിലൂടെ ബിജെപി നേതാക്കൾ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. 'രാമൻ പ്രായപൂർത്തിയാകാത്ത ആളാണോ? ഒരു കുട്ടി? ഒരു പത്രസമ്മേളനം പോലും നേരിടാൻ ധൈര്യമില്ലാത്ത ആളിന്റെ കൈപിടിച്ച്, രാമന് തന്നെ എന്ത് അപമാനമാണ്, എന്നിട്ടോ നട്ടെല്ലില്ലാത്ത ഭ്ക്തർ ആഘോഷിക്കുന്നു,' ഒരാൾ കുറിച്ചു. .

cmsvideo
  Narendra Modi's Emotional Speech in Ayodhya
  മോദിയ്ക്ക് വേണ്ടിയാണോ ക്ഷേത്രം

  മോദിയ്ക്ക് വേണ്ടിയാണോ ക്ഷേത്രം

  രാമന് വേണ്ടിയാണോ അതോ മോദിയ്ക്ക് വേണ്ടിയാണോ ക്ഷേത്രം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഈ ചിത്രത്തോട് പൂർണമായും വിയോജിക്കുന്നു. ഒരു മനുഷ്യനെക്കാൾ ചെറുതായി രാമനെ കാണിക്കാൻ എങ്ങനെ ബിജെപി സംഘത്തിന് ധൈര്യം വന്നുവെന്നാണ് മറ്റൊരു കമന്റ്. ഒരു സംഘിക്കൊപ്പം നിൽകുന്നത് തന്നെ രാമന് അപമാനമാണെന്നും അവർ കുറിച്ചു.

  ഹിന്ദു ധർമ്മം അല്ല

  ഹിന്ദു ധർമ്മം അല്ല

  അതായത് ഹിന്ദുത്വ അനുസരിച്ച് മോദിയാണ് രാമനെ നയിക്കുന്നത്, അല്ലാതെ രാമൻ മോദിയെ അല്ല? (രാജാവണല്ലോ സാധാരണ മുൻപിൽ നിന്ന് നയിക്കുന്നത്), ഇത് ഹിന്ദു ധർമ്മം അല്ല, ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ശോഭ കരന്തലെജയുടെ ട്വീറ്റ് പങ്കുവെച്ച് ശശി തരൂരും വിമർശനം ഉയർത്തി.

  'അഭിനവ ഇന്ദിരാഗാന്ധി, ഇനി വർഗീയത മാത്രമാണ് വിജയത്തിനുള്ള മാർഗം എന്ന ബോധ്യമായിരിക്കാം'

  ശശി തരൂരിന്റെ പ്രതികരണം

  ശശി തരൂരിന്റെ പ്രതികരണം

  സ്നേഹം പഠിച്ചിട്ടില്ല, ത്യാഗം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല,പ്രണയം പഠിച്ചിട്ടില്ല,

  രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങൾ ശ്രീരാമ ചരിത മാനസത്തിലെ ഏത് ഭാഗമാണ് പഠിച്ചത്? തരൂർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അതേസമയം രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

  തട്ടിപ്പ് പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണവും സഹോദരിക്ക് ഭൂമിയും വാങ്ങി: ബിജുലാലിന്റെ മൊഴി പുറത്ത്!!

  പിന്തുണച്ച് കോൺഗ്രസ്

  പിന്തുണച്ച് കോൺഗ്രസ്

  മനുഷ്യനൻമകളുട പ്രതീകമാണ് മര്യാദ പുരുഷനായ ശ്രീരാമൻ. രാമൻ സ്നേഹമാണ് കൊണ്ട് തന്നെ വെറുപ്പ് പ്രകടാമാകില്ല. ശ്രീരാമൻ കരുണയാണ്, അതുകൊണ്ട് അനീതിയിൽ പ്രകടമാകില്ല. രാമൻ കരുണയാണ് അതിനാൽ ക്രൂരതയിൽ പ്രകടമാകില്ല, എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

  ബാബരി മസ്ജിദ് ഒരു സാധാരണ പള്ളി മാത്രം; പ്രിയങ്കയുടേത് പ്രായോഗിക നിലപാടെന്നും ഹുസൈന്‍ മടവൂര്‍

  മറ്റ് നേതാക്കളും

  മറ്റ് നേതാക്കളും

  ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയു‌ടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അയാളങ്ങൾ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞത്. മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ് വിജയ് സിംഗ് എന്നിവരും ചടങ്ങിനെ പിന്തുണച്ച് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

  സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ്!! സമ്പർക്കത്തിലൂടെ 971 പേർക്ക് രോഗം! 7 മരണം

  English summary
  Congress leader Shashi Tharoor against BJP leader Shobha Karandlaje
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X