ബ്രേക്ക് നന്നാക്കിയില്ല, പക്ഷെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്:ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍
ദില്ലി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റിന്‍റെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പ്രയോജനവും നല്‍കാത്ത ഒരു ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് കേന്ദ്രത്തിന്‍റെ ബജറ്റ് കേട്ടപ്പോള്‍ തോന്നിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
" എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്,"-ശശി തരൂര്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം എല്ലാവരേടും കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം എംപി കുറ്റപ്പെടുത്തി. ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും?ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ എല്ലാം കബളപ്പിച്ച ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications