കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തോറ്റവര്‍ തമ്മില്‍ ചര്‍ച്ച; ഷീലാ ദീക്ഷിത് മുഖ്യമന്ത്രി കെജ്രിവാളിനെ കണ്ടു, സഖ്യം ചേരുമോ?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തി. ദില്ലിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ദയനീയമായി പരാജപ്പെട്ടിരുന്നു. ദില്ലിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ജയിച്ചത് ബിജെപിയാണ്.

Aap

തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും എഎപിയും സഖ്യചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഒടുവില്‍ ചര്‍ച്ച അലസിപ്പിരിയുകയും സഖ്യമില്ലാതെ മല്‍സരിക്കുകയും ചെയ്തു. ഇത് ദേശീയതലത്തില്‍ തന്നെ വന്‍ വാര്‍ത്തയായിരുന്നു. സഖ്യം ചേര്‍ന്നിരുന്നെങ്കില്‍ ബിജെപിയെ പരാജയപ്പെടാന്‍ സാധിക്കുമായിരുന്നുവെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. എട്ട് മാസം കഴിഞ്ഞാല്‍ ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് ഷീലാ ദീക്ഷിത് ചര്‍ച്ച നടത്തിയത്. രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നാണ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്. വൈദ്യുതി, വെള്ളം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച നടത്തിയത് എന്നും നേതാക്കള്‍ പറയുന്നു. ഷീലാ ദീക്ഷിതിനൊപ്പം ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു.

ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

ദില്ലിയിലെ വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഷീലാ ദീക്ഷിത് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനവ് സര്‍ക്കാര്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മാസത്തെ പൊതുജനങ്ങളുടെ വൈദ്യുതി ബില്ല് എഴുതി തള്ളണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

English summary
Congress Leader Sheila Dikshit Meets Arvind Kejriwal Weeks After Poll Defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X