കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുണ്ട് മുണ്ട്...മുണ്ടഴിഞ്ഞ് വീണത് അറിയാതെ സിദ്ധരാമയ്യയുടെ പ്രസംഗം..ചെവിയിൽ പറഞ്ഞ് ഡികെ..സഭയിൽ കൂട്ടചിരി

Google Oneindia Malayalam News

ബെംഗളൂരു; ദക്ഷിണേന്ത്യയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയെല്ലാം വസ്ത്രം പൊതുവേ മുണ്ടും ഷർട്ടുമാണ്,അതിപ്പോൾ സഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും. എന്നാൽ പൊതുപരിപാടിക്കിയിൽ വെച്ച് ഈ മുണ്ടെങ്ങാനും അഴിഞ്ഞ് പോയാൽ എന്തായിരിക്കും സ്ഥിതി? ഈ ചോദ്യം ഇപ്പോൾ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയോട് ചോദിക്കുകയാണ് മാധ്യമങ്ങൾ. കർണാടക നിയമസഭയിൽ പ്രസംഗിച്ച് കത്തിക്കയറുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞത്. ഇത് അറിയാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. സംഭവം ഇങ്ങനെ

1

മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ പോലീസ് നടപടികളെക്കുറിച്ച് സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞു വീണത്. എന്നാല്‍ ഇത് അറിയാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. ഇതിനിടയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഡികെ ശിവകുമാർ മുണ്ടു വീണ കാര്യം സിദ്ധരാമയ്യയുടെ ചെവിയിൽ പറഞ്ഞു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

'ഓ അതായിരുന്നോ..' എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. മുണ്ടു ഉടുത്ത ശേഷം വീണ്ടും താൻ പ്രസംഗിച്ചോളാമെന്ന് സിദ്ധരാമയ്യ പറയുകയും ചെയ്തു. തുടർന്ന് പ്രസംഗം നിർത്തിസിദ്ധരാമയ്യ സീറ്റിൽ ഇരുന്ന് മുണ്ട് വീണ്ടും മുറക്കി ഉടുത്ത് പ്രസംഗം തുടർന്നു. നേതാവിന്റെ നടപടി സഭയിൽ വലിയ ചിരിക്കാണ് കാരണമായത്.

3

അതേസമയം മുണ്ടഴിയാൻ ഉണ്ടായ കാരണവും സിദ്ധരമായ്യ സഭയിൽ വിവരിച്ചു. കൊവിഡിന് ശേഷം തനിക്ക് 4-5 കിലോ ഭാരം കൂടി. വയറും കൂടി. ഇതാണ് മുണ്ട് അഴിഞ്ഞ് പോകാൻ കാരമായത്. കൊവിഡിന് ശേഷം താൻ ഡയറ്റിലായിരുന്നു. നാച്ചറോപതി ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കൊവിഡിന് ശേഷം ശരീരഭാരം കൂടിയതിനെ കുറിച്ചുള്ള അനുഭവങ്ങൾ മറ്റ് സഭാംഗങ്ങളും പങ്കുവെച്ചു.

4

അതിനിടെ സിദ്ധരാമയ്യയുടെ മുണ്ടഴിഞ്ഞത് സംബന്ധിച്ച് പാർട്ടിയിൽ പോരും തുടങ്ങി. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് സംഭവം കളങ്കമുണ്ടാക്കിയെന്ന് കോണ‍്ഗ്രസ് എംഎൽഎയും മുൻ സ്പീക്കറുമായ രമേശ് കുമാർ പറഞ്ഞു. പാർട്ടി അധ്യക്ഷൻ കോൺഗ്രസിന്റെ മാനം കാക്കാൻ ശ്രമിച്ചപ്പോൾ സിദ്ധരമായ്യ സംഭവം ഉറക്കെ പറഞ്ഞ് സഭയിൽ അത് ചർച്ചയ്ക്ക് കാരണമാക്കി. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്ക് അവസരം ഇതിലൂടെ പുതിയ അവസരമാണ് ഉണ്ടാക്കി കൊടുത്തതെന്നും രമേശ് പറഞ്ഞു. അതേസമയം കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നായിരുന്നു വിമർശനങ്ങൾക്കുള്ള സിദ്ധരാമയ്യയുടെ മറുപടി.

മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ല, പത്രം വായിക്കാറില്ല; കേരളത്തിന് അപമാനമാണെന്ന് പിസി ജോര്‍ജ്മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ല, പത്രം വായിക്കാറില്ല; കേരളത്തിന് അപമാനമാണെന്ന് പിസി ജോര്‍ജ്

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congress leader Siddaramaiah's dhoti fallen during speech in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X