കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ബിജെപി എംഎല്‍എമാരുടെ വിമത നീക്കം; നിലപാട് വ്യക്തമാക്കി സിദ്ധു,സര്‍ക്കാര്‍ വീഴാന്‍ പോവുന്നുവെന്ന്

Google Oneindia Malayalam News

ബെംഗളൂരു: കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിച്ചെടുത്തെങ്കിലും കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് മുന്നില്‍ തലവേദന ഒഴിഞ്ഞ സമയമില്ല. രാഷ്ട്രീയ എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നേയുള്ള വിമത നീക്കങ്ങളായിരുന്നു മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.

Recommended Video

cmsvideo
BJP ഭരണം മൂക്കുകുത്തി വീഴുമെന്ന് കോണ്‍ഗ്രസ് | Oneindia Malayalam

ജില്ലകളുടെ ചുമതലകള്‍ വീതിച്ചു നല്‍കിയതില്‍ മന്ത്രിമാര്‍ക്കിടയില്‍ ഇപ്പോഴും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് മുന്‍മന്ത്രി ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍ പുതിയ വിമതനീക്കവും ശക്തമായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ബിജെപിയിലെ ഈ പുതിയ പ്രതിസന്ധിയെ കോണ്‍ഗ്രസ് സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്.

ഇരുപതോളം എംഎല്‍എമാര്‍

ഇരുപതോളം എംഎല്‍എമാര്‍

ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നുന്നത്. ബെല്‍ഗം ജില്ലയില്‍നിന്നുള്ള കരുത്തനായ ലിംഗായത്ത് നേതാവ് കൂടിയാണ് മുന്‍ മന്ത്രിയായ ഉമേഷ് കട്ടി. വ്യാഴാഴ്ച രാത്രി 20 എംഎല്‍എമാര്‍ക്ക് ഇദ്ദേഹം അത്താഴ വിരുന്നൊരുക്കിയത്.

ശക്തമായ സൂചന

ശക്തമായ സൂചന

പാര്‍ട്ടി നേതൃത്വത്തിനുള്ള ശക്തമായ സൂചനയായിട്ടാണ് ഉമേഷ് കട്ടിയുടെ വസതിയില്‍ നടന്ന അത്താഴ വിരുന്നിനെ വിലയിരുത്തുന്നത്. പലപ്പോഴായി വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി യഡിയരൂപ്പയുടെ പേരില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണ് ഇവര്‍. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് ഈ എംഎല്‍എമാരില്‍ കൂടുതല്‍ പേരും എന്നതും ശ്രദ്ധേയമാണ്.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എട്ടു തവണ എംഎല്‍എയുമായ ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കുക. ഉപേഷ് കാട്ടിയുടെ സഹോദരനായ രമേസ് കാട്ടിക്ക് രാജ്യസഭാ അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് വിമതര്‍ ഉയര്‍ത്തുന്നത്. ഇതോടൊപ്പം യെഡിയൂരപ്പ പ്രവര്‍ത്തനരീതി മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വിശദീകരണം തേടി

വിശദീകരണം തേടി

ഇരുപതോളം എംഎല്‍എമാര്‍ യോഗം ചേര്‍ന്നത് ബിജെപിയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അന്ധാളിപ്പിലായ യഡിയൂരപ്പ ഉമേഷ് കട്ടിയോട് വിശദീകരണം തേടുകയും വിളിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലെ യഡിയൂരപ്പ വിരുദ്ധ ചേരിയുടെ പിന്തുണയോടെയാണ് വിമതരുടെ സമ്മര്‍ദ്ദനീക്കങ്ങളെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ണാടകത്തിലെ ബിജെപിയില്‍

കര്‍ണാടകത്തിലെ ബിജെപിയില്‍

കര്‍ണാടകത്തിലെ ബി.ജെ.പിയില്‍ താനും സഹോദരന്‍ ഉമേഷ് ഖട്ടിയും കാലങ്ങളായി പീഡനം അനുഭവിക്കുകയാണെന്ന് ഉമേഷ് കട്ടിയുടെ സഹോദരനും മുന്‍ എംപിയുമായ രമേഷ് കട്ടിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിമത എംഎല്‍എമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു രമേഷ് കട്ടിയുടെ വിമര്‍ശനം.

ഏകപക്ഷീയം

ഏകപക്ഷീയം

മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നത് എന്നും പാർട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരാതി നേരത്തേയും ഉയര്‍ന്നിരുന്നു. മറ്റൊരു മുതിര്‍ന്ന ലിംഗായത്ത് എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രിയുമായ ബിആര്‍ പാട്ടീലും മുഖ്യമന്ത്രി യെഡിയൂരപ്പയുമായും കൊമ്പുകോര്‍ത്തിരിക്കുകയാണ്.

വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

പാട്ടീലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ് നിലവില്‍ കര്‍ണാടക ബിജെപി. ബിജെപിയില്‍ രൂപപ്പെട്ടു വരുന്ന വിമത നീക്കങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെഡിഎസും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ സാഹചര്യം വരുമ്പോള്‍ മുതലെടുക്കാനുള്ള ശ്രമമാണ് ഇവരുടേത്.

സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

പാര്‍ട്ടിയിലെ തമ്മിലടി കാരണം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ നിലവിലെ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്നാണ് ചില ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയും രാജിവെക്കില്ലെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ തമ്മിലടി കാരണം താഴെ വീഴുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

 ജനങ്ങള്‍ ആഗ്രഹിക്കുന്നത്

ജനങ്ങള്‍ ആഗ്രഹിക്കുന്നത്

യഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അങ്ങേയറ്റം അഴിമതി നടത്തുകയാണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ താഴെ വീഴണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. രമേഷ് ജാര്‍ക്കിഹോളിയുടെ പ്രസ്താവന ബിജെപിക്കകത്തെ തമ്മിലടി മറച്ചുവെക്കാന്‍ പറയുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

രമേഷ് ജര്‍ക്കിഹോളിയുടെ പ്രസ്താവന

രമേഷ് ജര്‍ക്കിഹോളിയുടെ പ്രസ്താവന

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു രമേഷ് ജര്‍ക്കിഹോളിയുടെ പ്രസ്താവന. മുതിര്‍ന്ന ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ നടത്തിയ പ്രതികരണത്തെ കുറിച്ചും സിദ്ധരാമയ്യ പ്രതികരിച്ചു. യദ്യൂരപ്പ തന്‍റെ നേതാവല്ലെന്നാണ് യത്നാല്‍ പറഞ്ഞത്, അദ്ദേഹം വെറും മുഖ്യമന്ത്രി മാത്രമാണെന്നാണ്.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

എന്ത് സന്ദേശമാണ് ഇതിലൂടെ അദ്ദേഹം കൈമാരാന്‍ ഉദ്ദേശിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. ബിജെപിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അത് അവരുടെ മാത്രം കാര്യമാണ്. എന്നാല്‍ ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം സര്‍ക്കാര്‍ താഴെ വീണാള്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

 കോൺഗ്രസിന് വൻ ബൂസ്റ്റ്; മുൻ എംപിയായ ബിജെപി നേതാവും മകനും കോൺഗ്രസിൽ ചേർന്നു! ഇനി കളിമാറും കോൺഗ്രസിന് വൻ ബൂസ്റ്റ്; മുൻ എംപിയായ ബിജെപി നേതാവും മകനും കോൺഗ്രസിൽ ചേർന്നു! ഇനി കളിമാറും

 രാഹുലിന്റെ ടീമില്‍ വീണ്ടും മാറ്റങ്ങള്‍...3 പേര്‍ വരുന്നു, സഖ്യത്തില്‍ പുതിയ മിത്രം, സുര്‍ജേവാലയും!! രാഹുലിന്റെ ടീമില്‍ വീണ്ടും മാറ്റങ്ങള്‍...3 പേര്‍ വരുന്നു, സഖ്യത്തില്‍ പുതിയ മിത്രം, സുര്‍ജേവാലയും!!

English summary
Congress leader siddaramaiah says BJP govt will fall soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X