കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് കേസിലെ കുറ്റാരോപിതരുടെ തലയ്ക്ക് വിലയിട്ടു: യുപിയിൽ കോൺഗ്രസ് അറസ്റ്റിൽ

Google Oneindia Malayalam News

ലഖ്നൊ: ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ കുറ്റാരാപിതരുടെ തലയ്ക്ക് വിലയിട്ട യുപിയിലെ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ബുലന്ദ്ഷഹറിൽ നിന്നുള്ള കോൺഗ്രസ് നേതാവ് നിസാം മാലിക്കാണ് സംഭവത്തിൽ അറസ്റ്റിലായത്. ബലാത്സംഗക്കേസിലെ കുറ്റാരോപിതരുടെ തലവെട്ടിക്കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം നൽകാമെന്നായിരുന്നു മാലിക്ക് പ്രഖ്യാപിച്ചത്. ഇതോടെയാണ് സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ബോളിവുഡിലെ പ്രമുഖർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം: എൻസിബിക്കെതിരെ ക്ഷിതിജ് പ്രസാദ്ബോളിവുഡിലെ പ്രമുഖർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം: എൻസിബിക്കെതിരെ ക്ഷിതിജ് പ്രസാദ്

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ ഡിഎൻഡി ഫ്ലൈ ഓവറിന് സമീപത്ത് വെച്ച് ഉണ്ടായ ലാത്തിച്ചാർജ്ജിനിടെ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. ഇതിനിടെ മാലിക്കിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബലാത്സംഗക്കേസിലെ കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത്.

arrest-1594102294-

ഹാത്രസ് ബലാത്സംഗക്കേസിനെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെ പെൺകുട്ടിയുടെ ഗ്രാമത്തിൽ രണ്ട് കിലോമീറ്റർ അകലെ ഠാക്കൂർ, ബ്രാഹ്മണ ഉൾപ്പെടെയുള്ള ഉയർന്ന സമുദായത്തിൽപ്പെട്ടവർ ഇരയുടെ ഗ്രാമമായ ബൾഗാരിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബാഗ്ന ഗ്രാമത്തിൽ ഒരു മഹാപഞ്ചായത്ത് നടത്തിയിരുന്നു. കേസിലെ പ്രതികളായ നാല് പേരും നിരപരാധികളാണെന്നാണ് മഹാപഞ്ചായത്ത് ഉന്നയിക്കുന്ന വാദം. കേസ് സിബിഐ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മറ്റൊരു മഹാപഞ്ചായത്ത് ഞായറാഴ്ച രാവിലെയാണ് നടന്നത്. കേസിൽ പ്രതികളെ വ്യാജമായി പ്രതിചേർത്തതായി ധാരാളം പേർ അവകാശപ്പെടുകയും ഇരയുടെ കുടുംബാംഗങ്ങളുടെ കോൾ വിശദാംശ രേഖകൾ അന്വേഷിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തുിരുന്നു.

English summary
Congress leader who announces reward for hatras accused arrested from UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X