• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എംപി ഫണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത് ബിജെപിയുടെ തന്ത്രം, അന്യായം': ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എംപി മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. അടുത്ത ഒരു വര്‍ഷം ഓരോ മാസവും പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്നും 30 ശതമാനം പിടിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണമാർ എന്നിവരും ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ തിരികെനൽകുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശി വികസനത്തിനായി എംപിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വർഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തിൽ ലഭിക്കും. എന്നാല്‍ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്.

അകറ്റാനുള്ള നീക്കം

അകറ്റാനുള്ള നീക്കം

പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാരെ സാധാരണക്കാരില്‍നിന്നും അകറ്റാനുള്ള നീക്കമാണ് ഫണ്ട് അനുവദിക്കാത്തതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ എം.പി മണിക്കം ടാഗോര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയാണ് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വലിയ അന്യായം

വലിയ അന്യായം

എംപിമാരുടെ ശമ്പളം കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാലയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, എംപി എല്‍എഡി ഫണ്ട് എന്നത് അതത് മണ്ഡലങ്ങളിലെ വികസന കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കേണ്ടതാണ് എന്നതാണ്. ഇത് താല്‍ക്കാലികമായി നിര്‍ത്തുന്നത് മണ്ഡലങ്ങളോട് ചെയ്യുന്ന വലിയ അന്യായമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ടിഎന്‍ പ്രതാപന്‍

ടിഎന്‍ പ്രതാപന്‍

എം പിമാരുടെ ശമ്പളം 30% ചുരുക്കി ആ തുക കോവിഡ് 19 പ്രതിസന്ധിയെ മറികടക്കാനുള്ള ഫണ്ടിനത്തിലേക്ക് ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചത്. അതിനി 50% ആക്കിയാലും വിരോധമില്ല. കാരണം രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ആദ്യം മാതൃകയാകേണ്ടത് ജനപ്രതിനിധികളാണല്ലോ. സഹിക്കേണ്ടതും ത്യജിക്കേണ്ടതും അവർ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പുനഃപരിശോധിക്കണം

പുനഃപരിശോധിക്കണം

എന്നാൽ എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിതരണം രണ്ട് വർഷത്തേക്ക് നിർത്തിവെച്ച് അതും കൊറോണ പ്രതിരോധ നിധിയിലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്നാണ് പ്രതാപന്‍ ആവശ്യപ്പെടുന്നത്. എംപി ഫണ്ട് ഇപ്പോൾ തന്നെ ഞങ്ങൾ ഉപയോഗിക്കുന്നത് കോവിഡ് 19 പ്രതിരോധ പ്രവത്തനങ്ങൾക്കാണ്. ഞാൻ എന്റെ എം പി ഫണ്ടിൽ നിന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇതുവരെ 3.5 കോടി രൂപയും നീക്കിവെച്ചുകഴിഞ്ഞു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി 1.5 കോടി രൂപ അനിവാര്യമായും നീക്കിവെക്കാനുള്ളത് കഴിഞ്ഞ് ബാക്കി മുഴുവനും ഈ ആവശ്യത്തിന് ചെലവാക്കി എന്ന് സാരം. തൃശൂർ മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട, ചാവക്കാട്, പുതുക്കാട് താലൂക്ക് ആശുപത്രികൾ തുടങ്ങിയവിടങ്ങളിൽ ഐ സി യു-വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കാനും സംസ്ഥാനത്ത് കോവിഡ് ബാധയിൽ ഹോട്സ്പോട്ടുകളിൽ ഒന്നായ ജില്ലയിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉറപ്പാക്കാനും ഇതുവരെ നമുക്ക് എം പി ഫണ്ട് നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 ശ്രദ്ധേയമായ ഇടപെടലുകൾ

ശ്രദ്ധേയമായ ഇടപെടലുകൾ

കേരളത്തിലെ മറ്റു എം പിമാരും ഇതുപോലെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. രാജ്യത്തെ ഓരോ പ്രദേശങ്ങളിലെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. അത് അവിടുത്തെ ജനപ്രതിനിധികൾക്കാണ് മനസ്സിലാകുക. അല്ലാതെ ഡെൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കാകണമെന്നില്ല.

കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ സമഗ്രമായ അടിസ്ഥാനതല വികസനം ഉറപ്പുവരുത്താൻ ആവിഷ്കരിച്ചതാണ് എം പി ഫണ്ട്.

യു ഡി എഫ് സർക്കാർ

യു ഡി എഫ് സർക്കാർ

കേരളത്തിൽ യു ഡി എഫ് ഭരണത്തിലിരിക്കുമ്പോൾ എം എൽ എ ഫണ്ടും കൊണ്ടുവന്നു. യു ഡി എഫ് സർക്കാർ തന്നെ അത് ആറ് കോടിയോളമാക്കിയിട്ടുണ്ട്. പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാനുള്ള അവകാശം എം പിമാർക്ക് തിരിച്ചു നൽകണം എന്നാവശ്യപ്പെട്ട് സ്‌പീക്കർക്കും, പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അല്ലാതെ വന്നാൽ പ്രളയകാലത്തും ഇപ്പോൾ കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തോട് കാണിക്കുന്ന അവകാശ നിഷേധം ഭീകരമായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

പ്രവാസികളുടെ ശ്രദ്ധക്ക്; കാൽനട യാത്രക്കാരും രജിസ്റ്റർ ചെയ്യണം, ബില്ലുകള്‍ സൂക്ഷിക്കണം: ദുബായ് പോലീസ്

English summary
congress leaders against suspension of mplad funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X