കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് പുതിയ അധ്യക്ഷന്‍? ഇടപെട്ട് രാഹുല്‍ ഗാന്ധി, അ‍ഞ്ച് ഗ്രൂപ്പ് തിരിഞ്ഞ് മാരത്തണ്‍ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: രണ്ട് മാസം നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരുടെ പേരാണ് അവസാന നിമിഷം ഉയര്‍ന്ന് കേള്‍ക്കുന്നത്. വെള്ളിയാഴ്ച സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്നികിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍; വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍; വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

​എന്നാല്‍ മുതിര്‍ന്ന നേതാക്കളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. നേരത്തേ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ അധ്യക്ഷനെ മുതിര്‍ന്നവര്‍ മാത്രം നിര്‍ദ്ദേശിക്കേണ്ടതില്ലെന്ന നിലപാടിലാണ് രാഹുല്‍. വിശദാംശങ്ങളിലേക്ക്

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗ ശേഷം പിസിസി അധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍, കോണ്‍ഗ്രസിലെ വിവിധ വകുപ്പുകളുടെ തലവന്‍മാര്‍ എന്നിവരോട് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

യോഗത്തിനിടെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചില പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നതായി വടക്കന്‍ മേഖലയില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇത്തരം നീക്കങ്ങള്‍ ആദ്യമേ തന്നെ തള്ളണമെന്നും ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും നേതാവ് പറയുന്നു. അതിനിടെ സോണിയാ ഗാന്ധിയുടെ വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയായത്.

ഇടപെട്ട് രാഹുല്‍

ഇടപെട്ട് രാഹുല്‍

എകെആന്‍റണി, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനായാണ് മുതിര്‍ന്ന നേതാക്കള്‍ വാദിച്ചതെന്നാണ് വിവരം. അതേസമയം ദളിത് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ പേരും ഒരു വിഭാഗം ഉയര്‍ത്തി. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുളള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലില്‍ രാഹുല്‍ അതൃപ്തി അറിയിച്ചത്രേ.

യുവാക്കളെ തഴഞ്ഞു?

യുവാക്കളെ തഴഞ്ഞു?

അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ താന്‍ പങ്കെടുക്കില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞത്. എന്നാല്‍ അധ്യക്ഷനെ മുതിര്‍ന്ന നേതാക്കള്‍ മാത്രം ചര്‍ച്ച ചെയ്ത് കണ്ടുപിടിക്കേണ്ടെന്ന നിലപാടാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. ഇതോടെ ശനിയാഴ്ച രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ എല്ലാവരും തന്നെ അഞ്ച് ഗ്രൂപ്പുകളിലായി തിരിഞ്ഞ് അധ്യക്ഷനെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് വിവരം.
മേഖല തിരിച്ചുള്ള സംസ്ഥാന പിസിസി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് നേതാക്കളടേയും പ്രവര്‍ത്തകരുടേയും പ്രതീക്ഷ. അതേസമയം ഇത്തവണയും യുവാക്കള്‍ക്ക് സാധ്യത ഇല്ലെന്നതാണ് അവസാനമായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാജിയും പ്രതിസന്ധിയും

രാജിയും പ്രതിസന്ധിയും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകസമിതി ഇത് അംഗീകരിച്ചിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം തിരുമാനം പിന്‍വലിക്കാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം രാജിക്കത്ത് രാഹുല്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഇതിന് ശേഷവും പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

English summary
Congress leaders breaks into 5 group for the selection of new cheif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X