കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുംകൂറില്‍ ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് വോട്ട് ബാങ്കുകള്‍ ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ബദല്‍ മത്സരിക്കാനൊരുങ്ങുന്നു. കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും സഖ്യകക്ഷിയായ ജെഡിഎസും അസംബ്ലി തിരഞ്ഞെടുപ്പില്‍ നടത്തിയ ധാരണയില്‍ നിന്ന് വിഭിന്നമായി രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി.

<strong>അയോധ്യയിലേക്ക് ട്രെയിന്‍ യാത്രയുമായി പ്രിയങ്ക.... തീവ്ര ഹിന്ദുത്വവുമായി കോണ്‍ഗ്രസ്!!</strong>അയോധ്യയിലേക്ക് ട്രെയിന്‍ യാത്രയുമായി പ്രിയങ്ക.... തീവ്ര ഹിന്ദുത്വവുമായി കോണ്‍ഗ്രസ്!!

ദേവഗൗഡ മത്സരിക്കാന്‍ ഒരുങ്ങുന്ന തുംകൂരില്‍ നിന്നാണ് മത്സരിക്കുക. ജെഡി എസ് കോണ്‍ഗ്രസിന്റെയും സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബദല്‍ സ്ഥാനാര്‍ത്ഥിത്വവുമായി കോണ്‍ഗ്രസ് നേതാക്കളായ കെഎന്‍ രാജണ്ണ, എസ്പി മുദ്ദഹനുമേഗൗഡ എന്നിവര്‍ നാമനിര്‍ദ്ദേശം നല്‍കിയത്.തുംകൂരില്‍ നിന്ന് മുദ്ദഹനുമാന്‍ഗൗഡ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അതിനാല്‍ ജെഡിഎസിനോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

HD Deve Gowda

കോണ്‍ഗ്രസിനോടും ജെഡിഎസിനോടും തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി പാര്‍ട്ടി ബെംഗളൂരു നോര്‍ത്തില്‍ നിന്ന് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും തുംകൂര്‍ നല്‍കുകയായിരുന്നു. ഇനി ഗൗഡയ്ക്ക് തുംകൂറില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്ന് മത്സരിക്കണമെന്നും ഞങ്ങളെല്ലാം വോട്ട് നല്‍കുമെന്നും പറയുന്നു.

ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പുണ്ടായിരിക്കയാണ് കോണ്‍ഗ്രസില്‍. ഡെപ്യൂട്ടി ചീഫ് മിനിസ്്റ്ററായ പരമേശ്വര കോണ്‍ഗ്രസിന്റെതാണ് തുംകൂറെന്നും ജെഡിഎസിന് നല്‍കാന്‍ ധാരണ ഇല്ലായിരുന്നെന്നും ഇനി എന്തുവന്നാലും പാര്‍ട്ടി ദേവഗൗഡയെ പിന്തുണയ്ക്കുമെന്നും പറയുന്നു. എന്നാല്‍ മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് തുംകൂറില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഭിന്നത കനത്ത ആഘാതമാകും.

മാണ്ഡ്യയും ഹാസനും ദേവഗൗഡയുടെ ചെറുമക്കള്‍ക്കായി വിട്ട് നല്‍കിയതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കുകളഎല്ലാം ജെഡിഎസിന് കൈമാറി. ഇതില്‍ കനത്ത പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തിന് ഉണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് ധാരണ പ്രകാരം 28 ലോക്‌സഭ മണ്ഡലങ്ങളില്‍ ജെഡിഎസ് മത്സരിക്കുന്നുണ്ട്‌

English summary
Congress leaders contest against HD Deve Gowda in Thumkur, Congress workers are upset due to the seat sharing of JDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X