പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍
ദില്ലി: മോദി സര്‍ക്കാരിന്റെ പ്രധമ ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്. പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ് മാത്രമായിരുന്നു ബജറ്റെന്നും പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രഞ്ജന്‍ ചൗധരി.

തൊഴിലവസരങ്ങൾ സംബന്ധിച്ച് സർക്കാർ ഒരു പദ്ധതിയും നിർദ്ദേശിച്ചിട്ടില്ല, കാർഷിക പ്രതിസന്ധിയെ ബജറ്റില്‍ അഭിസംബോധന ചെയ്തില്ല. പഴ പ്രഖ്യാപനങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. പുതിയ ഇന്ത്യ എന്നാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. എന്നാല്‍ പുതിയതായി ബജറ്റില്‍ ഒന്നുമില്ല, ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്ന നിലയിലേക്ക് ബജറ്റ് ചുരുങ്ങിയെന്നും ചൗധരി പറഞ്ഞു.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ബജറ്റിനെ വിമര്‍ശിച്ചു. കര്‍ഷക അനുകൂല നയങ്ങള്‍ ബജറ്റില്‍ ഇല്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളോ രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്ന പദ്ധതികളോ ബജറ്റില്‍ ഇല്ല. സ്വകാര്യമേഖലയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയതെന്നും കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്നതാണ് ബജറ്റെന്നും ഗെഗോയ് കുറ്റപ്പെടുത്തി.
Recommended Video
മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്ന് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു. നിര്‍മ്മത സീതാരാമന് അവതരിപ്പിച്ചത് ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക മാത്രമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications