കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍

  • By
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്‍റെ പ്രധമ ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്. പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ് മാത്രമായിരുന്നു ബജറ്റെന്നും പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രഞ്ജന്‍ ചൗധരി.

nirmalacongress

തൊഴിലവസരങ്ങൾ സംബന്ധിച്ച് സർക്കാർ ഒരു പദ്ധതിയും നിർദ്ദേശിച്ചിട്ടില്ല, കാർഷിക പ്രതിസന്ധിയെ ബജറ്റില്‍ അഭിസംബോധന ചെയ്തില്ല. പഴ പ്രഖ്യാപനങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. പുതിയ ഇന്ത്യ എന്നാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. എന്നാല്‍ പുതിയതായി ബജറ്റില്‍ ഒന്നുമില്ല, ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്ന നിലയിലേക്ക് ബജറ്റ് ചുരുങ്ങിയെന്നും ചൗധരി പറഞ്ഞു.

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ബജറ്റിനെ വിമര്‍ശിച്ചു. കര്‍ഷക അനുകൂല നയങ്ങള്‍ ബജറ്റില്‍ ഇല്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളോ രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്ന പദ്ധതികളോ ബജറ്റില്‍ ഇല്ല. സ്വകാര്യമേഖലയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയതെന്നും കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്നതാണ് ബജറ്റെന്നും ഗെഗോയ് കുറ്റപ്പെടുത്തി.

Recommended Video

cmsvideo
പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam

മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്ന് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു. നിര്‍മ്മത സീതാരാമന്‍ അവതരിപ്പിച്ചത് ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക മാത്രമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

<strong> പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം, ആദായ നികുതി അടയ്ക്കുന്നത് ഇനി ലളിതം</strong> പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം, ആദായ നികുതി അടയ്ക്കുന്നത് ഇനി ലളിതം

<strong>'നാരി ടു നാരായണി'; ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍</strong>'നാരി ടു നാരായണി'; ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍

മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

English summary
Congress leaders criticizes central budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X