കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്കായി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്... എസ്പിയും ബിഎസ്പിയും ഭയക്കണം, കാരണം ഇതാണ്

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ നിറം മങ്ങുന്നുവെന്ന പ്രചാരണത്തെ പൊളിക്കാന്‍ പ്രിയങ്ക ഗാന്ധി. പ്രധാന പ്രതിപക്ഷമായുള്ള നീക്കങ്ങളാണ് പ്രിയങ്ക പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിയിലേക്കും ബിഎസ്പിയിലേക്കുമായി ചിതറി പോയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതും പ്രിയങ്കയ്ക്ക് പ്രചോദനമായിരിക്കുകയാണ്.

ബിജെപിയെ നേരിട്ട് വെല്ലുവിളിക്കുന്നത് സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കില്ലെന്ന കണ്ടെത്തലിലാണ് കോണ്‍ഗ്രസ്. ഘട്ടം ഘട്ടമായി വോട്ടുബാങ്ക് വര്‍ധിപ്പിക്കുന്ന രീതിയാണ് ഇതിനായി സ്വീകരിക്കുന്നത്. ഇനി ഉത്തര്‍പ്രദേശിന് പുറത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും പ്രിയങ്ക പ്രചാരണത്തിനും ഇറങ്ങില്ല. പ്രിയങ്ക ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എതിര്‍പക്ഷത്തുള്ള ഒരു നേതാവോ പാര്‍ട്ടിയോ അറിയരുതെന്നാണ് നിര്‍ദേശം.

മുഖ്യ പ്രതിപക്ഷം

മുഖ്യ പ്രതിപക്ഷം

സമാജ് വാദി പാര്‍ട്ടിക്ക് വലിയൊരു വോട്ടുബാങ്ക് യുപിയിലുണ്ട്. കോണ്‍ഗ്രസ് വോട്ടുശതമാനത്തിന്റെ കണക്കില്‍ നാലാം സ്ഥാനത്താണ്. ഇതിനിടയിലുള്ള ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടുബാങ്കുകളാണ് കോണ്‍ഗ്രസിന് ആവശ്യമുള്ളത്. 2021നുള്ളില്‍ മുഖ്യ പ്രതിപക്ഷമായി മാറാനുള്ള ഒരുക്കമാണ് പ്രിയങ്ക നടത്തുന്നത്. സീനിയര്‍ നേതാക്കളെ വോട്ടിനായി ഉപയോഗപ്പെടുത്തുകയാണ് പ്രിയങ്കയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഇവരില്‍ പലര്‍ക്കും എസ്പിയോട് കൂടുതല്‍ കൂറുണ്ടെന്നാണ് കണ്ടെത്തല്‍.

എസ്പിയും ബിഎസ്പിയും....

എസ്പിയും ബിഎസ്പിയും....

യുപി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തില്‍ എസ്പിയും ബിഎസ്പിയും തീര്‍ത്തും പിന്നോട്ട് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. എന്നാല്‍ ഉന്നാവോ വിഷയത്തില്‍ അടക്കം പ്രിയങ്കയുടെ നിലപാടുകള്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് കോണ്‍ഗ്രസ് സര്‍വേകളും സൂചിപ്പിക്കുന്നത്. പ്രിയങ്കയുടെ മുന്നേറ്റത്തില്‍ ഭയന്നാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് യുപി നിയമസഭയ്ക്ക് മുന്നില്‍ ഉന്നാവോ വിഷയത്തില്‍ ധര്‍ണ ഇരിക്കേണ്ടി വന്നത്.

ജാതി വോട്ടുകള്‍ ഏകീകരിക്കുന്നു

ജാതി വോട്ടുകള്‍ ഏകീകരിക്കുന്നു

ബിജെപി ഇത്രയും കാലം വിവിധ ജാതി വോട്ടുകളെ ഭിന്നിപ്പിച്ചാണ് വലിയ ഭൂരിപക്ഷത്തിലേക്ക് കടന്നത്. എന്നാല്‍ ഒബിസി, എസ്‌സി, എസ്ടി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്ന് ഉപതിരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാണ്. ബിഎസ്പിയുടെ കേഡര്‍ വോട്ടുകളിലും കോണ്‍ഗ്രസ് നോട്ടമിട്ടിട്ടുണ്ട്. മായാവതി ദുര്‍ബലയായതോടെയുള്ള ഒരു വനിതാ നേതാവിന്റെ ഒഴിവാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

യുവനേതാക്കളുടെ പിന്തുണ

യുവനേതാക്കളുടെ പിന്തുണ

കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള വിഭാഗീയത തനിയെ ഇല്ലാതാവുകയാണ്. പ്രിയങ്ക അദ്ഭുതങ്ങള്‍ കാണിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സ്ത്രീ സുരക്ഷാ വിഷയങ്ങള്‍ സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രിയങ്കയെ അറിയിച്ചത്. ഇതിന് പുറമേ സ്‌കൂളുകളിലെ ഉച്ചഭക്ഷണം, കര്‍ഷക പ്രശ്‌നങ്ങളും നേതൃത്വത്തോട് ഏറ്റെടുക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. അതേസമയം യുവനേതാക്കള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

സീനിയര്‍ നേതാക്കളുടെ ഇടപെടല്‍

സീനിയര്‍ നേതാക്കളുടെ ഇടപെടല്‍

ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് ശക്തമായ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് പ്രിയങ്ക. ഇതിനായി സീനിയര്‍ നേതാക്കളെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തനത്തെയും അവരെ ബോധ്യപ്പെടുത്തേണ്ട ചുമതല യുപിയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന പ്രാദേശിക നേതാക്കള്‍ക്കാണ്. വിജയത്തിന്റെ ക്രെഡിറ്റ് ഇവര്‍ക്ക് നല്‍കുമെന്ന സൂചനയും പ്രിയങ്ക നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് നല്ലൊരു വിഭാഗം നേതാക്കളും സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് ഉറപ്പാണ്.

എന്തിനാണ് ഇത്തരം അംഗങ്ങള്‍... അവര്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ല, രാഹുലിനെതിരെ രാജ്‌നാഥ് സിംഗ്!!എന്തിനാണ് ഇത്തരം അംഗങ്ങള്‍... അവര്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ല, രാഹുലിനെതിരെ രാജ്‌നാഥ് സിംഗ്!!

English summary
congress leaders express confidence in priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X