കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ താഴയിറക്കാന്‍ ഒന്നിക്കും; ജെഡിഎസുമായി സഖ്യത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബന്ധവൈരികളായ കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തിലെത്തിയത്. എന്നാല്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ചതോടെ ഇരുപാര്‍ട്ടികളും സഖ്യവും ഉപേക്ഷിച്ചു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിക്കുന്നത്.

എന്നാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പിന്നാലെ വീണ്ടും കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സഖ്യം വേണമെന്ന് ഡികെ

സഖ്യം വേണമെന്ന് ഡികെ

വിമതരെ പാഠം പഠിപ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ ദളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കണമെന്ന നിലപാടായിരുന്നു മുതിര്‍ന്ന നേതാവായ ഡികെ ശിവകുമാര്‍ തുടക്കം മുതല്‍ തന്നെ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തടസം നിന്നത് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു.അതേസമയം കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യമില്ലെന്ന് ജെഡിഎസും ആവര്‍ത്തിച്ചു.

ബിജെപിയുമായി സഖ്യത്തിലെന്ന്

ബിജെപിയുമായി സഖ്യത്തിലെന്ന്

ബിജെപിയുമായി സഖ്യത്തിലെത്തി അധികാരത്തിലേറാനുള്ള സാധ്യതയും ജെഡിഎസ് ഇതിനിടയില്‍ തേടിയിരുന്നു.തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലേങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുന്ന സാഹചര്യം വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ബിജെപി ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാരിന്‍റെ നിലനില്‍പ്പിനായി ബിജെപിയുമായി കൈകോര്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമായിരുന്നു എച്ച്ഡി ദേവഗൗഡുയും കുമാരസ്വാമിയും വ്യക്തമാക്കിയത്.

സോണിയ ഗാന്ധിയുടെ നിലപാട്

സോണിയ ഗാന്ധിയുടെ നിലപാട്

എ​ന്നാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദേവഗൗഡ നിലപാട് തിരുത്തി. യെഡിയൂരപ്പയേയും ബിജെപിയേയും പിന്തുണയ്ക്കുന്ന സാഹചര്യം തന്നെ ഉദിക്കുന്നില്ലെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. നേരത്തേ സഖ്യം സംബന്ധിച്ച് ഇനി നിലപാട് എടുക്കേണ്ടത് സോണിയാ ഗാന്ധിയാണെന്ന് ദേവഗൗഡ പറഞ്ഞിരുന്നു.

മുന്‍ ഉപമുഖ്യമന്ത്രിയും

മുന്‍ ഉപമുഖ്യമന്ത്രിയും

അതേസമയം സഖ്യം വീണ്ടും യാഥാര്‍ത്ഥ്യമാകുമെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസം മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര നല്‍കിയത്. വിമതര്‍ക്കെതിരെ ഇപ്പോള്‍ തന്നെ ജനം രംഗത്തെത്തിയിട്ടുണ്ട്. വിമതരെ ജയിപ്പിക്കാനായില്ലേങ്കില്‍ ബിജെപി സര്‍ക്കാര്‍ സ്വാഭാവികമായും താഴെ വീഴും. അത്തരം ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നായിരുന്നു പരമേശ്വര പറഞ്ഞത്.

തള്ളിക്കളയുന്നില്ല

തള്ളിക്കളയുന്നില്ല

ഇപ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസുമായുള്ള സഖ്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ജെഡിഎസുമായുള്ള സഖ്യസാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞത്.

ചിലവാകില്ല

ചിലവാകില്ല

ബിജെപിയുടെ ഓപ്പറേഷന്‍ കമല ഇനി കര്‍ണാടകത്തില്‍ ചിലവാകില്ല. പ്രാദേശിക പാര്‍ട്ടികളെ ബഹുമാനിക്കാന്‍ ബിജെപി തയ്യാറാകണമെന്നും റെഡ്ഡി പറ‍ഞ്ഞു. കോണ്‍ഗ്രസ് രാജ്യസഭാംഗമായ ബികെ ഹരിപ്രസാദും സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഹൈക്കമാന്‍റ് തിരുമാനം

ഹൈക്കമാന്‍റ് തിരുമാനം

സഖ്യം സംബന്ധിച്ച് ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്താല്‍ വീണ്ടും സഖ്യസര്‍ക്കാര്‍ അധികാരത്തിലേറും. ഭാവി കാര്യങ്ങള്‍ തിരുമാനിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍റാണെന്നും ഹരിപ്രസാദ് പറഞ്ഞു.

English summary
congress leaders hints patch up with JDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X