Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവവായുവായ കോൺഗ്രസ്സിനെ തുടച്ച് നീക്കാൻ ആർക്കും സാധിക്കില്ല', പ്രതികരിച്ച് നേതാക്കൾ

ഭരണകക്ഷിയായിരുന്ന പഞ്ചാബിലടക്കം ദയനീയ തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഉത്തർപ്രദേശിൽ വലിയ ഒരുക്കങ്ങൾ നടത്തിയിട്ടും ബിജെപിയെ തൊടാൻ പോലും കോൺഗ്രസിനായില്ല. പഞ്ചാബിലാകട്ടെ ആം ആദ്മി പാർട്ടി വൻ അട്ടിമറി നടത്തി. മണിപ്പൂരിലും ഗോവയിലും ഉത്തരാഖണ്ഡിലും കോൺഗ്രസിന് ആശ്വസിക്കാൻ വകുപ്പില്ല. തിരഞ്ഞെടുപ്പ് ഫലത്തോട് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ നോക്കാം.

ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം: '' ലഖിംപൂർ ഖേരിയിലെ കർഷക വംശഹത്യ, കൊല്ലണമെന്ന ഉദ്ദേശത്തോടെ നടത്തിയ ക്രിമിനൽ ഗൂഡാലോചനയാണെന്നാണ് യുപി പോലീസ് പോലും പറഞ്ഞത്. 4 കർഷകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പടെ 8 പേർ കൊല്ലപ്പെട്ട, രാജ്യം നടുങ്ങിയ ഒരു മനുഷ്യ നിർമ്മിത ദുരന്തത്തിന് കാരണക്കാർ ബിജെപിക്കാരനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. യു പി തെരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ ആ ജില്ലയിലെ 8 സീറ്റുകളിലും BJP ജയിക്കുന്നുവെന്നാണ് വാർത്തകൾ.

ഹാത്രസ്സിൽ 19 വയസ്സുകാരിയായ ഒരു ദളിത്‌ പെൺകുട്ടി ക്രൂരപീഡന ശ്രമത്തിന് ഇരയായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുമ്പോൾ പ്രതികൾക്ക് മുഴുവൻ ഒത്താശയും ചെയ്ത് കൊടുത്ത യോഗി പോലീസും ബിജെപി ഭരണകൂടവും ഒടുവിൽ കരിയില കൂട്ടിയിട്ട് കത്തിക്കുന്നത് പോലെ ആ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും പോലും അറിയിക്കാതെ പുലർച്ചെ 2.30 ന് മൃതദേഹം കത്തിച്ച് കളഞ്ഞു. ഹാത്രസ്സ് മേഖലയിലെ മൂന്ന് സീറ്റിലും ബിജെപിക്ക് ജയമെന്ന് വാർത്തകൾ''. ''ഞങ്ങൾക്ക് മാത്രമല്ല, RSS ന്റെ ഫാസിസ്റ്റ് ഭരണകൂടങ്ങളോട് പ്രതിപത്തിയില്ലാത്തവർക്കെല്ലാം ഇന്ന് ദുർദിനം തന്നെയാണ്..''

23132

അൻവർ സാദത്ത് എംഎൽഎയുടെ പ്രതികരണം ഇങ്ങനെ: '' പിണറായി വിജയൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾക്കിന്ന് ദുർദിനമാണ്, കാരണം ഞങ്ങൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാർ 4 സ്ഥലത്ത് വിജയിച്ചു എന്നത് ഞങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നു. സംഘപരിവാറിനും അവരുടെ വിജയത്തിൽ സന്തോഷിക്കുന്നവർക്കും ഇന്ന് ശുഭദിനമാണ്. 'തോൽവിയിൽ നിന്നും പഠിക്കും, ജനവിധി അംഗീകരിക്കുന്നു' - ശ്രീ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയായ, ജീവവായുവായ കോൺഗ്രസ്സിനെ തുടച്ച് നീക്കാൻ ആർക്കും സാധിക്കില്ല. ജനങ്ങളിലേക്ക് കൂടുതൽ അടുക്കേണ്ടത് നമ്മളാണ്, ജനാധിപത്യ മതേതര പ്രസ്ഥാനത്തെ ജനങ്ങൾ കൈവിടില്ല... രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ശക്തമായി തന്നെ തിരിച്ചു വരും''.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം: ''പിണറായി വിജയൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾക്കിന്ന് ദുർദിനമാണ്, കാരണം ഞങ്ങൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാർ 4 സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു. സംഘപരിവാറിനും ആ മനസ്സുള്ളവർക്കും ഇന്ന് ശുഭദിനമാണ്. താങ്കൾക്ക് ശുഭദിനം നേരുന്നു...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+