കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടീം രാഹുലി'നെതിരെ കോണ്‍ഗ്രസില്‍ പട

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ടീം രാഹുല്‍ എന്ന് വിളിപ്പേരുള്ള രാഹുല്‍ ഗാന്ധിയുടെ സ്വന്തം ടീമിന് തലവേദനയാകുന്നു. ടീം രാഹുലിനെതിരെ കോണ്‍ഗ്രസില്‍ നിന്നും ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അത് സമ്മതിച്ചിരുന്നില്ല.

രാഹുല്‍ ഗാന്ധിയും ടീമും രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. വിമര്‍ശനം കൊഴുക്കുമ്പോഴും രാഹുല്‍ ഗാന്ധിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ പാര്‍ട്ടി നേതാക്കള്‍ പോലും തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയുടെ ഉപദേശികള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ വിളി കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നാണ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയുടെ പക്ഷം.

rahul-gandhi

പാര്‍ട്ടിയോടുള്ള വിധേയത്വവും പാര്‍ട്ടി തോറ്റതിലുള്ള നിരാശയും കൊണ്ടാണ് തന്റെ പ്രതികരണം എന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത ശേഷമാണ് ദിയോറ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് പരമാര്‍ശിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ വലിയ റോളുകള്‍ പാടുള്ളൂ എന്ന് പറഞ്ഞ് മുന്‍ എം പി പ്രിയാദത്തും രംഗത്തെത്തിയിട്ടുണ്ട്.

താഴേത്തട്ടില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മിമുണ്ടായ അകല്‍ച്ചയാണ് തോല്‍വിക്ക് കാരണമെന്നാണ് ഏറെപ്പേരുടെയും അഭിപ്രായം. ഇത് കാരണം നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പോലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ മുതിര്‍ന്ന നേതാക്കളില്‍ എത്തുന്നില്ല എന്ന് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും ആക്ഷേപമുണ്ട്. 44 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

English summary
Voices are growing in the Congress over the role of Team Rahul in the Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X