കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗഡി മോദി; പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ്, നന്ദി പറഞ്ഞ് മോദി, ദേവ്റയും ബിജെപിയിലേക്ക്?

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രിയുടെ ഹ്യൂസ്റ്റണിലെ ഹൗഡി മോദി ചടങ്ങിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ്. മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായിരുന്ന മിലിന്ദ് ദേവ്റ ഹൗഡി മോദി ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പ്രകീർത്തിച്ച് രംഗത്ത് എത്തിയത്. മിലിന്ദിന്റെ അഭിനന്ദനങ്ങൾക്ക് മോദി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തേയും മിലിന്ദ് ദേവ്റ സ്വാഗതം ചെയ്തിരുന്നു.

ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു... കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്, വിശ്വാസം പാകിസ്താനെ!!ഞാൻ പാകിസ്താനെ വിശ്വസിക്കുന്നു... കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്, വിശ്വാസം പാകിസ്താനെ!!

മുംബൈയിലെ പ്രമുഖ നേതാവ് അടുത്തിടെ ബിജെപി കേന്ദ്രങ്ങളോട് കാണിക്കുന്ന ചായ്വ് കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ''തന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുരളി ദേവ്റയാണ് ആദ്യകാലങ്ങളിൽ ഇന്ത്യാ- അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കിയതിന് പിന്നിൽ. ഡൊണാൾഡ് ട്രംപിന്റെ ആദിത്യമര്യാദയും അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സംഭാവനകളെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തതിൽ അഭിമാനം തോന്നുന്നുവെന്നും മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.''

milind

'' താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്, യുഎസുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എന്റെ സുഹൃത്തായിരുന്ന മുരളി ദേവ്റയുടെ പ്രതിബദ്ധത എടുത്ത് കാണിക്കേണ്ടതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് കണ്ട് അദ്ദേഹം ശരിക്കും സന്തോഷിക്കുമായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ആദിത്യ മര്യാദ മികച്ചതായിരുന്നു'' എന്നായിരുന്നു മിലിന്ദ് ദേവ്റയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി. കൂടാതെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Recommended Video

cmsvideo
നാണമില്ലേ മോദി, താങ്കള്‍ ട്രംപിന്റെ ജോലിക്കാരനാണോ | #NarendraModi | Oneindia Malayalam

പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി മിലിന്ദ് ദേവ്റ വീണ്ടും രംഗത്ത് എത്തി. എന്റെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സുഹൃത്തുക്കളുമായുള്ള സംസാരത്തിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നേതൃത്വത്തെ അവരും അംഗീകരിക്കുന്നുണ്ടെന്നാണ് മനസിലാക്കാനായത് എന്നായിരുന്നു മറുപടി ട്വീറ്റ്. അതിനിടെ മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. മുംബൈ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ചതിന് പിന്നാലെ പാർട്ടിയിൽ സജീവമല്ല ദേവ്റയെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരുന്ന മഹാരാഷ്ട്രയിൽ നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ ബിജെപി പാളയത്തിൽ എത്തിയിട്ടുണ്ട്.

English summary
Congress leader Milind Deora praises Howdy Modi event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X