കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; ഗുരുതര ആരോപണവുമായി അമിത് ഷാ

Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ മറിച്ചിട്ട് അധികാരം പിടിച്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തിളക്കത്തിന് മങ്ങലേല്‍പ്പിച്ചാണ് കഴിഞ്ഞദിവസം കോടതി വിധി വന്നത്. കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ സിഖ് കൂട്ടക്കൊല കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിധി വന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്.

കൂട്ടക്കൊലയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് ഒരു ആവശ്യം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ കടുക്കുന്നതിനിടെ സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.....

 നേതാക്കളും പ്രവര്‍ത്തകരും

നേതാക്കളും പ്രവര്‍ത്തകരും

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തുവെന്നതിന് ആര്‍ക്കും സംശയമില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ് അന്ന് ഉയര്‍ത്തിയത്. നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.

 എല്ലാ പ്രതീക്ഷയും നഷ്ടമായി

എല്ലാ പ്രതീക്ഷയും നഷ്ടമായി

1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടമായിരുന്നു. കുറ്റവാളികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തണലില്‍ സുഖവാസം നടത്തുന്നതായിരുന്നു അതിന് കാരണം. എന്നാല്‍ ദില്ലി കോടതി വിധി അവര്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

 അവര്‍ ബലാല്‍സംഗം ചെയ്തു

അവര്‍ ബലാല്‍സംഗം ചെയ്തു

കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. സ്ത്രീകളെ അവര്‍ ബലാല്‍സംഗം ചെയ്തു. സാധാരണക്കാരെ കൊലപ്പെടുത്തി. ഒട്ടേറെ കമ്മീഷനുകള്‍ കേസ് അന്വേഷിച്ചു. ഏറെ ദൃക്‌സാക്ഷികളുമുണ്ടായിട്ടുപോലും ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

 മോദിയുടെ ഇടപെടല്‍

മോദിയുടെ ഇടപെടല്‍

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഖ് കലാപക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഒട്ടേറെ കേസുകള്‍ പുനരന്വേഷിച്ചു. പ്രതികള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയാണ്. അതിന് മോദിയോട് പ്രത്യേക നന്ദിയുണ്ട്. കോടതി വിധി ഇരകള്‍ക്ക് ആശ്വാസമാകുമെന്നും അമിത് ഷാ പറഞ്ഞു.

സജ്ജന്‍ കുമാറിനെതിരായ കേസ്

സജ്ജന്‍ കുമാറിനെതിരായ കേസ്

കലാപത്തിനിടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ തിങ്കളാഴ്ച ദില്ലി കോടതി ശിക്ഷിച്ചത്. നേരത്തെ ഇദ്ദേഹത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി വിചാരണ കോടതിവിധി റദ്ദാക്കി. ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയുംചെയ്തു.

 കലാപത്തിന്റെ കാരണം

കലാപത്തിന്റെ കാരണം

1984ലാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സിഖുകാര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ദിരാ ഗാന്ധി വധത്തിന് പിന്നിലെ സിഖുകാരുടെ സാന്നിധ്യമാണ് ആക്രമണത്തിന് കാരണം. എന്നാല്‍ കോടതി വിധി രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

സജ്ജന്‍ കുമാര്‍ രാജിവെച്ചു

സജ്ജന്‍ കുമാര്‍ രാജിവെച്ചു

അതിനിടെ, സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാജിവെക്കുന്ന കാര്യം വ്യക്തമാക്കി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കത്തയച്ചു. നിലവില്‍ കോണ്‍ഗ്രസില്‍ ഭാരവാഹിത്വമില്ലാത്ത വ്യക്തിയാണ് സജ്ജന്‍ കുമാര്‍. സജീവപാര്‍ട്ടി പ്രവര്‍ത്തന രംഗത്തും ഏറെ കാലമായി സജ്ജന്‍ കുമാറില്ല.

ഖത്തര്‍ ചരിത്രത്തിലെ കറുത്തദിനം; ആ രാത്രി നടന്ന നിഗൂഢനീക്കങ്ങള്‍, അല്‍ ജസീറയുടെ വെളിപ്പെടുത്തല്‍ഖത്തര്‍ ചരിത്രത്തിലെ കറുത്തദിനം; ആ രാത്രി നടന്ന നിഗൂഢനീക്കങ്ങള്‍, അല്‍ ജസീറയുടെ വെളിപ്പെടുത്തല്‍

English summary
Congress Leaders Raped Women During 1984 Anti-Sikh Riots, Alleges Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X