കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിഹാര്‍ ജയിലില്‍ ചിദംബരത്തെ കാണാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു. അനുവദിച്ച സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തെ കാണാന്‍ അനുവദിക്കാതെ നേതാക്കളെ മടക്കി അയച്ചത്.

chidambaram

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്, പിസി ചാക്കോ, മണിക്ം ടാഗോര്‍, അവിനാഷ് പാണ്ഡേ എന്നീ നേതാക്കളാണ് ചിദംബരത്തെ കാണാന്‍ തിഹാര്‍ ജയിലില്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ ചിദംബരത്തിന് ഐക്യദാര്‍ഡ്യം അറിയിക്കാന്‍ എത്തിയതെന്ന് നേതാക്കള്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചെങ്കിലും സന്ദര്‍ശന സമയം അവസാനിച്ചെന്ന് കാണിച്ച് നേതാക്കളെ നടക്കുകയായിരനുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലാവരെ പാര്‍പ്പിക്കുന്ന ഏഴാം നമ്പര്‍ ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19-ാം തിയതി വരെയാണ് തിഹാറില്‍ കഴിയേണ്ടി വരിക. മുന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സെഡ് പ്ലസ് സുരക്ഷയുള്ള ആളാണ് ചിദംബരം എന്നാല്‍ അത്തരം ഒരു പരിഗണനയും അദ്ദേഹത്തിന് ലഭിക്കില്ല.

 <strong>ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്</strong> ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്!

തിഹാര്‍ ജയിലിലെ ചിദംബരത്തിന്റെ ആദ്യരാത്രി... അസ്വസ്ഥം, ഒരു പരിഗണനയും ഇല്ലാതെ

English summary
Congress leaders not able to meet P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X