കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കമിട്ടത് ഗെലോട്ട്, പിന്നാലെ ചരണ്‍ജിത്ത് ചന്നി, രാഹുലിനെ അധ്യക്ഷനാക്കാന്‍ കളിച്ചത് ഗെയിം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി നടന്നതോടെ നിശബ്ദമായത് ജി23 നേതാക്കളാണ്. മുമ്പൊന്നുമില്ലാത്ത തരത്തില്‍ സോണിയാ ഗാന്ധി പരസ്യമായി തന്നെ ഇവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ടീം തയ്യാറാക്കിയ നാടകമായിരുന്നു മൊത്തത്തില്‍ അരങ്ങേറിയത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള കളമൊരുക്കാന്‍ നേതാക്കള്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. അതിനുള്ള സമയം വന്നത് ശനിയാഴ്ച്ചയായിരുന്നു.

ആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെ

രാഹുലിന് വേണ്ടി വാദിച്ചതെല്ലാം അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. രാഹുല്‍ അല്ലാതെ കോണ്‍ഗ്രസില്‍ ഒരാളും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ രാഹുല്‍ തന്നെയായിരിക്കും അടുത്ത അധ്യക്ഷനായി എത്തുക എന്ന് നേതാക്കള്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷേ എതിരാളികളെ നിശബ്ദരാക്കാന്‍ പുതിയ തന്ത്രം കൃത്യമായി രാഹുല്‍ ഉപയോഗിക്കുകയായിരുന്നു.

1

പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. രാഹുലിന്റെ വിശ്വസ്തരില്‍ മുന്‍നിരയിലുള്ളത് ഇവര്‍ മൂന്ന് പേരുമാണ്. ഭൂപേഷ് ബാഗല്‍ അടുത്തിടെ ഹൈക്കമാന്‍ഡുമായി ഒന്ന് ഉരസിയെങ്കിലും രാഹുല്‍ കൈവിട്ടിട്ടില്ല. ഇവര്‍ക്ക് പുറമേ ഈ വാദത്തിന് തുടക്കമിട്ടത് മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ്. രാഹുലിന്റെ എല്ലാ തന്ത്രപരമായ തീരുമാനത്തിന് പിന്നിലും രാഹുലാണ്. ഇങ്ങനെയുള്ള നാല് പേര്‍ ചേര്‍ന്ന് നേരത്തെ തീരുമാനിച്ചതാണ് ഈ നാടകം എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ജി23യെ ഒതുക്കാനുള്ള പ്രഖ്യാപനം വര്‍ക്കിംഗ് കമ്മിറ്റിയില്‍ പലരും പ്രതീക്ഷിച്ചിരുന്നു.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാമെന്ന് രാഹുല്‍ സമ്മതം മൂളിയിട്ടുണ്ട്. അക്കാര്യം പരിഗണിക്കാമെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ അനുയോജ്യനായ നേതാവിനെ കോണ്‍ഗ്രസിന് ലഭിച്ചില്ല എന്നതാണ് വസ്തുത. പക്ഷേ പല നേതാക്കള്‍ക്കും അധ്യക്ഷ സ്ഥാനത്തിന് മോഹമുണ്ട്. പക്ഷേ പിന്തുണയില്ലാത്തത് കൊണ്ടാണ് പുറത്തുപറയാതിരിക്കുന്നത്. ജി23 നേതാക്കള്‍ക്കും അധ്യക്ഷ സ്ഥാനത്തിന് മോഹമുണ്ട്. അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ ഇരുപതിനും ഇടയിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ നേതാവായി പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നുണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു

3

ഇത് ആദ്യമായിട്ടല്ല രാഹുല്‍ വിശ്വസ്തരെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരെ രംഗത്ത് വരുന്നത്. നേരത്തെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിതാവായി ഉള്‍പ്പെടുത്തി എതിര്‍പ്പറിയിച്ച നേതാക്കള്‍ക്കെതിരെ കൊണ്ടുവന്നിരുന്നു രാഹുല്‍. മാണിക്കം ടാഗോര്‍ അടക്കമുള്ള നേതാക്കളായിരുന്നു ഇതില്‍ പ്രധാനികള്‍. കോണ്‍ഗ്രസില്‍ രാഹുല്‍ വരുമെന്ന് സൂചന നല്‍കിയത് ടീം രാഹുലിന്റെ കൂടി വിജയമാണ്. എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവാനുള്ള സാധ്യതയും ഇതിലുണ്ട്. കാരണം ഇവര്‍ പ്രവര്‍ത്തന ശൈലി മാറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്. മാറ്റിയിട്ടില്ലെങ്കില്‍ ഡാറ്റ അനലറ്റിക്‌സ് ടീമിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. അതോടെ പാര്‍ട്ടി തകരുകയും ചെയ്യും.

4

ഡാറ്റ അനലറ്റിക്‌സ് ടീമിനെ നയിക്കുന്നത് പ്രവീണ്‍ ചക്രവര്‍ത്തിയാണ്. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതാണ് ഇവരുടെ ജോലി. നേരത്തെ കേരളത്തില്‍ മുന്‍തൂക്കമുണ്ടെന്നും, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നുമൊക്കെ സര്‍വേ നടത്തിയിരുന്നു ഇവര്‍. 2019ല്‍ 150 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു ഈ ടീമിന്റെ സര്‍വേ. രണ്ടിടത്തും കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടി. അസമില്‍ സാധ്യതയുണ്ടെന്നും ഇവര്‍ സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കും രാഹുല്‍ ഗാന്ധിയെ തെറ്റായ രീതിയില്‍ നയിക്കുന്നതിലും ഇവര്‍ക്കുള്ള പങ്ക് ചില്ലറയല്ല. അത് തന്നെയാണ് വീണ്ടും സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

5

ഡാറ്റ അനലറ്റിക്‌സ് ടീമാണ് ചൗക്കീദാര്‍ ചൗര്‍ ഹെ എന്ന ക്യാമ്പയിന്‍ രാഹുലിന് വേണ്ടി തയ്യാറാക്കിയത്. മോദി കള്ളനാണ് എന്ന് വിളിച്ച് പറഞ്ഞതിലൂടെ കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന പല വോട്ടുകളും ഇല്ലാതായി. പല വോട്ടുബാങ്കുകളും കോണ്‍ഗ്രസിനെ കൈവിട്ടു. ഇതെല്ലാം പ്രവീണ്‍ ചക്രവര്‍ത്തിയും ടീമും ചെയ്ത കാര്യങ്ങളാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രവീണ്‍ ചക്രവര്‍ത്തിയെ കോണ്‍ഗ്രസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. എന്താണ് ഗ്രൗണ്ടില്‍ നടക്കുന്ന രാഷ്ട്രീയം എന്ന് ഒരിക്കലും ഇവര്‍ക്ക് അറിയില്ല എന്നത് വ്യക്തമാണ്. എന്നാല്‍ ഇവര്‍ അറിയുന്ന പോലെ ചെയ്യുന്ന ഡാറ്റകള്‍ കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

6

ചരണ്‍ജിത്ത് സിംഗ് ചന്നി രാഹുലിനോട് തിരിച്ചുവരാനായി ആശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 2017ല്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍. കോണ്‍ഗ്രസ് തകര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറിയിരുന്ന കേരളത്തില്‍ പോലും ഭരണം കൈവിട്ടു. ഈ സാഹചര്യത്തില്‍ അധ്യക്ഷനില്ലാതെ കാര്യങ്ങളൊന്നും നടക്കില്ല. രാഹുല്‍ പിന്‍വാതില്‍ വഴി കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നത് മറ്റൊരു പരാതി. ഇതിനെയാണ് സോണിയാ ഗാന്ധി നേരിട്ടത്. താന്‍ തന്നെയാണ് പ്രസിഡന്റെന്നും തീരുമാനമെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

7

അതേസമയം പ്രിയങ്ക ഗാന്ധി യോഗത്തില്‍ പരസ്യമായി രാഹുല്‍ അധ്യക്ഷനാവണമെന് നിലപാടെടുത്തു. താന്‍ തിരഞ്ഞെടുപ്പിലൂടെ മാത്രമേ അധ്യക്ഷനായി വരാന്‍ പാടൂ എന്ന നിലപാടിലാണ് രാഹുല്‍. ഗാന്ധി കുടുംബമല്ലാതെ ഒരാള്‍ വന്നാല്‍ സീതാറാം കേസരിയെ പോലെയാവുമെന്ന് പല നേതാക്കള്‍ക്കും ഭയമുണ്ട്. അന്ന് കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു. മറ്റൊരു പ്രധാന കാര്യം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം ഒരു സംസ്ഥാനത്ത് നേടിയിട്ട് മൂന്ന് വര്‍ഷത്തില്‍ അധികമായി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിലെ വിജയമാണ് അവസാനത്തേത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സഖ്യകക്ഷി ഭരണമാണ്.

8

ഇത്തവണ രാഹുല്‍ തിരിച്ചുവരാന്‍ സമ്മതിച്ചതിന് പല കാരണങ്ങളുണ്ട്. ഒന്നാമതേത് നിരവധി യുവനേതാക്കളെ കോണ്‍ഗ്രസിലേക്ക് രാഹുല്‍ കൊണ്ടുവരുന്നുണ്ട്. കേരളത്തില്‍ അടക്കം ഗ്രൂപ്പുകളെ പൊളിച്ച് പുതിയ നേതൃത്വത്തെ ഉണ്ടാക്കി. കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലെത്തിയത് ഇതിന്റെ തുടക്കമായിരുന്നു. ഇനി വേണ്ടത് തിരഞ്ഞെടുപ്പ് വിജയമാണ്. കര്‍ഷക വായ്പ എഴുതി തള്ളുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ പ്രധാനമായിരുന്നു. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അടക്കം ഇതേ ഫോര്‍മുല രാഹുല്‍ ആവര്‍ത്തിച്ചേക്കും. അതേസമയം അധ്യക്ഷ സ്ഥാനത്ത് എത്തും മുമ്പ് അടിമുടി കോണ്‍ഗ്രസിനെ ന്യൂ സ്‌റ്റൈലിലേക്ക് മാറ്റാനാണ് രാഹുലിന്റെ പ്ലാന്‍.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
congress leaders plan to gain support for rahul gandhi in cwc, he may return next years election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X