കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു, ബിജെപിയിലെ പോര് എന്ന് സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. മുന്‍ മേയര്‍ ആര്‍ സമ്പത്ത് രാജ്, പുലകേശി നഗര്‍ വാര്‍ഡ് അംഗം അബ്ദുല്‍ റഖീബ് സാക്കിര്‍ എന്നിവരെയാണ് മണിക്കൂറുകളോളം ഇന്ന് ചോദ്യം ചെയ്തത്. ഇരുവരും ഉച്ചയ്ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ചിന്റെ ഓഫീസിലെത്തിയത്. സമ്പത്ത് രാജ് നിലവില്‍ ഡിജെ ഹള്ളി കൗണ്‍സിലറാണ്. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങള്‍ കഴിഞ്ഞാഴ്ചയിലെ സംഘര്‍ഷത്തിന് കാരണമായിരുന്നോ എന്നറിയുകയാണ് പോലീസിന്റെ ലക്ഷ്യം.

6

പ്രവാചകനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം കത്തിനില്‍ക്കവെയാണ് സംഘര്‍ഷമുണ്ടായത്. പുലകേശി നഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് വിവാദ എഫ്ബി പോസ്റ്റിട്ടത്. ഇതില്‍ പ്രതിഷേധം നിലനില്‍ക്കവെ ഒരു കൂട്ടം ആളുകള്‍ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊള്ളയടിക്കുകയായിരുന്നു. സംഭവം നടന്ന രാത്രി മൊത്തം മേഖല സംഘര്‍ഷത്തില്‍ മുങ്ങി. മൂര്‍ത്തിയുടെ സഹോദരിയുടെ വീടും ആക്രമിക്കപ്പെട്ടു.

സമ്പത്ത് രാജിന്റെ ചില സഹായികള്‍ സംഘര്‍ഷ മേഖലയിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘര്‍ഷത്തിന് കാരണമായ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സാക്കിര്‍ ഫോര്‍വേഡ് ചെയ്തുവെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇരുനേതാക്കളെയും പോലീസ് വിളിപ്പിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സംഘര്‍ഷം ആളിക്കത്തിച്ചതെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് ആരോപിച്ചിരുന്നു. ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ പല ആരോപണങ്ങളും ഉന്നയിക്കുകയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഇതിനോട് പ്രതികരിച്ചത്.

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളാണ് സംഘര്‍ഷം മുതലെടുക്കാന്‍ നോക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ആര്‍എസ്എസ് ബന്ധമുള്ള ബിജെപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി യെഡിയൂരപ്പയെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സംഘര്‍ഷം സംബന്ധിച്ച വിവധ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എസ്ഡിപിഐയെ ബിജെപി കരുവാക്കുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസിനെ കരിവാരിത്തേക്കാനാണ് അവരുടെ ശ്രമമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു

English summary
Congress Leaders Questioned by Police over Bengaluru Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X