കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ നീക്കം പാളി; കോണ്‍ഗ്രസില്‍ കൂട്ടരാജി, നേതാക്കള്‍ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ഭാരിച്ച ദൗത്യമാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അവര്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോള്‍ പ്രിയങ്കയും ദേശീയതലത്തില്‍ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ടിവന്നു. എങ്കിലും അവര്‍ യുപിയിലെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൈമാറി. കിഴക്കന്‍ യുപിയിലാണ് അവസാനഘട്ട പോളിങ് നടക്കുന്നത്. ഈ വേളയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുകയാണ്. പ്രിയങ്കയുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. വിശദാംങ്ങള്‍ ഇങ്ങനെ......

ഉത്തര്‍ പ്രദേശിലെ ഭദോഹിയില്‍

ഉത്തര്‍ പ്രദേശിലെ ഭദോഹിയില്‍

ഉത്തര്‍ പ്രദേശിലെ ഭദോഹി ജില്ലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചത്. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട ഭിന്നത രൂക്ഷമായതാണ് കാരണം. ഇക്കാര്യത്തില്‍ പരാതി പറഞ്ഞ പ്രവര്‍ത്തകരെ പ്രിയങ്ക ഗൗനിച്ചില്ലെന്നാണ് ആക്ഷേപം.

പ്രിയങ്ക ഗാന്ധി അപമാനിച്ചു

പ്രിയങ്ക ഗാന്ധി അപമാനിച്ചു

പ്രിയങ്ക ഗാന്ധി തങ്ങളെ അപമാനിച്ചുവെന്ന് കാണിച്ചാണ് നേതാക്കളുടെ കൂട്ടരാജി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാംകാന്ത് യാദവാണ്. ഇദ്ദേഹം പ്രചാരണം വേണ്ടത്ര നടത്തുന്നില്ലെന്നാണ് പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പരാതി. ഇക്കാര്യം സൂചിപ്പിക്കാന്‍ അവര്‍ പ്രിയങ്കയെ കണ്ടു.

 പരാജയം ഉറപ്പ്

പരാജയം ഉറപ്പ്

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലി മണ്ഡലത്തില്‍ നടന്നിരുന്നു. എന്നാല്‍ പ്രധാന നേതാക്കളെ ഇക്കാര്യം സ്ഥാനാര്‍ഥി അറിയിച്ചിരുന്നില്ല. ഇങ്ങനെ മുന്നോട്ട് പോയാല്‍ പരാജയം ഉറപ്പാണെന്ന് ഭദോഹി ജില്ലാ പ്രസിഡന്റ് നീലം മിസ്ര പ്രിയങ്കാ ഗാന്ധിയെ ധരിപ്പിച്ചു.

റാലിയില്‍ പ്രിയങ്ക

റാലിയില്‍ പ്രിയങ്ക

എന്നാല്‍ പ്രിയങ്ക ഇക്കാര്യം വേണ്ടത്ര ഗൗനിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച നടന്ന റാലി മിക്ക പ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. റാലിക്ക് വേണ്ടിയുള്ള മതിയായ ഒരുക്കം പോലും പാര്‍ട്ടി നടത്തിയില്ലെന്നും ജില്ലാ നേതാക്കള്‍ പരാതിപ്പെടുന്നു.

 പരസ്യമായി ശാസിച്ചു

പരസ്യമായി ശാസിച്ചു

പ്രവര്‍ത്തകരുടെ വികാരം പ്രിയങ്ക മാനിച്ചില്ല എന്നു മാത്രമല്ല പരാതി, സ്ഥാനാര്‍ഥിയുടെ അപക്വ നീക്കങ്ങള്‍ ബോധിപ്പിക്കാന്‍ എത്തിയവരെ പ്രിയങ്ക പരസ്യമായി ശാസിച്ചുവെന്നും അവര്‍ പറയുന്നു. അപമാനം സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരില്ല എന്നാണ് മിസ്ര ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.

അപമാനിച്ചുവെന്ന് തോന്നുന്നുണ്ടോ

അപമാനിച്ചുവെന്ന് തോന്നുന്നുണ്ടോ

നിങ്ങളെ അപമാനിച്ചുവെന്ന് തോന്നുന്നുണ്ടോ. എങ്കില്‍ ആ രീതിയില്‍ തന്നെ നിങ്ങള്‍ നടന്നോളൂ. തനിക്ക് പ്രശ്‌നമില്ല എന്നാണ് പ്രിയങ്ക പ്രതികരിച്ചതെന്ന് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള നേതാവ് എന്ന നിലയിലാണ് തങ്ങള്‍ പ്രിയങ്കയെ സമീപിച്ചതെന്ന് മിസ്ര പറയുന്നു.

മഹാസഖ്യത്തിനൊപ്പം

മഹാസഖ്യത്തിനൊപ്പം

പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ശ്രമിക്കുന്നില്ലെന്ന് മിസ്ര ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കേണ്ട എന്നാണ് തങ്ങളുടെ തീരുമാനം. പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. മഹാസഖ്യ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു.

നേതാക്കളുടെ പ്രതികരണം

നേതാക്കളുടെ പ്രതികരണം

ഭാദോഹി ജില്ലാ വൈസ് പ്രസിഡന്റ് മുശീര്‍ ഇഖ്ബാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ നിസാരമായിട്ടാണ് പ്രതികരിച്ചത്. തിടുക്കത്തില്‍ കൂട്ടത്തോടെ രാജി ആവശ്യമില്ലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും ഇഖ്ബാല്‍ പ്രതികരിച്ചു.

 ബിജെപിയുടെ കാലം കഴിഞ്ഞുവെന്ന് പ്രിയങ്ക

ബിജെപിയുടെ കാലം കഴിഞ്ഞുവെന്ന് പ്രിയങ്ക

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനം വളരെ ക്ഷുഭിതരാണ്. അവര്‍ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. ബിജെപി സര്‍ക്കാരിന്റെ കാലം കഴിയുകയാണെന്നും പ്രിയങ്ക ദില്ലിയില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ദില്ലിയില്‍

വോട്ട് ദില്ലിയില്‍

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കൊപ്പമാണ് പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്. ലോധി എസ്‌റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലാണ് പ്രിയങ്കയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. മോദി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

 കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍

കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍

2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് എന്താണ് മോദി സംസാരിക്കാത്തത്. കോണ്‍ഗ്രസ് യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സാധാരണക്കാരുടെ വിഷയങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ മോദി അനാവശ്യ വിഷയങ്ങളില്‍ ഊന്നിയാണ് പ്രചാരണം നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു.

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

English summary
Congress Leaders quits Party Alleging Humiliation by Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X