കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം.. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രിക്ക് ഓടാം, ഒളിക്കാം | Breaking News | OneIndia Malayalam

സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മറ്റ് നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ മേധാവിയയായ അലോക് വര്‍മ്മയേയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്ഥാനയേയും മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ രാഹുല്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

rahularrst-1540545293.jpg -

ദയാൽ സിങ് കോളജിൽ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സിപിഐ എന്നീ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുത്തു. ലോക്താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, തൃണമൂൽ കോൺഗ്രസ് നേതാവ് നദീമുല്‍ ഹഖ് എന്നീ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ രാഹുല്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് അര്‍ധരാത്രിക്ക് അലോക് വര്‍മ്മയെ പദവിയില്‍ നിന്ന് മാറ്റിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇപ്പോള്‍ സിബിഐ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അല്ലെന്നും ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിച്ചു. ഡൽഹിയിൽ കൂടാതെ വിവിധ സംസ്​ഥാനങ്ങളിലുമുള്ള സിബിഐ ഓഫിസുകൾക്ക്​ മുന്നിലും കോൺഗ്രസ്​ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

English summary
congress leaders rahul gandhi detained during protest at cbi hq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X