സുഷമാ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ്; മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി
ദില്ലി: അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ്. സുഷമാ സ്വരാജിന്റെ മരണവാർത്ത വേദനിപ്പിക്കുന്നു, കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം ദുഖത്തിൽ പങ്കുചേരുന്നുവെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
Read More: സുഷമ സ്വരാജിന്റെ ചിത്രങ്ങൾ കാണാം
സുഷമാ സ്വരാജിന്റെ വിയോഗം ഞെട്ടലുണ്ടാക്കി എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രഗത്ഭയായ രാഷ്ട്രീയ നേതാവും പ്രാസംഗികയുമൊക്കെയായിരുന്നു സുഷമാ സ്വരാജ്. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
We are saddened to hear about the untimely demise of Smt Sushma Swaraj. Our condolences to her family and loved ones. pic.twitter.com/T9wg739c8i
— Congress (@INCIndia) August 6, 2019

സുഷമാ സ്വരാജ് മികച്ച ഭരണാധികാരിയും, പൊതുപ്രവർത്തകയുമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കേരളത്തിന് വേണ്ടി അവർ ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും സ്മരിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ഇറാഖിൽ അകപ്പെട്ടു പോയ നഴ്സുമാരെ തിരികെയെത്തിക്കാൻ നടത്തിയ ഇടപെടലുകൾ ഇന്നും ഓർക്കുന്നുവെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
I’m shocked to hear about the demise of Sushma Swaraj Ji, an extraordinary political leader, a gifted orator & an exceptional Parliamentarian, with friendships across party lines.
— Rahul Gandhi (@RahulGandhi) August 6, 2019
My condolences to her family in this hour of grief.
May her soul rest in peace.
Om Shanti 🙏
Recommended Video
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമാ സ്വരാജിന്റെ അന്ത്യം. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. അനാരോഗ്യം മൂലമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. 2016ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications