കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വായിക്കാറൊന്നുമില്ലേ... സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു, തുറന്നടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ വിവാദം കത്തുന്നു. മോദി സഭ്യതയുടെ അതിര്‍വരമ്പുകള്‍ എല്ലാം ലംഘിച്ചെന്ന് മോദി പറഞ്ഞു. രാജീവ് ഗാന്ധിയെ പോലുള്ള മഹാനായ പ്രധാനമന്ത്രിയെ അദ്ദേഹം അപമാനിച്ചിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. രാജീവിനെതിരെയുള്ള കേസുകള്‍ ദില്ലി ഹൈക്കോടതി റദ്ദാക്കിയതാണ്.

1

രാജീവ് അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചില്ല. അന്നത്തെ ബിജെപി സര്‍ക്കാരാണ് രാജീവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. മോദി കാര്യമായിട്ടൊന്നും വായിക്കാറില്ലേ. രാജീവിനെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഹൈക്കോടതി നേരത്തെ തള്ളിയതാണെന്ന് മോദിക്ക് അറിയില്ലേയെന്നും ചിദംബരം ചോദിച്ചു.

രാജീവ് ഗാന്ധി തന്റെ ജീവിതം മുഴുവന്‍ അഴിമതിക്കറ പുരളാതിരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഏറ്റവും വലിയ അഴിമതിക്കാരനായി അദ്ദേഹം മാറിയെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ മനസ്ഥിതിയുടെ പ്രശ്‌നമാണ് ഇതെന്ന് പ്രിയങ്ക പറഞ്ഞു. രാജീവിന്റെ രക്ഷസാക്ഷിത്വത്തെ മോദി അപമാനിച്ചെന്നും, പ്രിയങ്ക ആരോപിച്ചു. എന്റെ പിതാവിനെതിരെയുള്ള നിങ്ങളുടെ തെറ്റായ ധാരണകള്‍ ഒരിക്കലും മോദിയെ രക്ഷിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദിജി നിങ്ങളുടെ യുദ്ധം കഴിഞ്ഞു. നിങ്ങള്‍ ചെയ്തതിന്റെ ഫലം നിങ്ങളെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കപടദേശീയവാദികളായ ഇവര്‍ രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്നവരാണ്. അവര്‍ക്കൊരിക്കലും രാജീവ് ഗാന്ധി രാജ്യത്തിന് വേണ്ട ചെയ്ത ജീവത്യാഗം മനസ്സിലാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്പ് പ്രതിപക്ഷം യോഗം!!കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്പ് പ്രതിപക്ഷം യോഗം!!

English summary
congress leaders slam pm modi on his remarks against rajiv gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X