കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അനുനയ ശ്രമം; ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തി സോണിയയും രാഹുലും

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തി സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും. തിങ്കാളാഴച്ചത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഇന്ന് സോണിയാഗാന്ധി ഗുലാം നബി ആസാദിനെ ഫോണില്‍ ബന്ധപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 7 മണിക്കൂറോളം നീണ്ട് കോണ്‍ഗ്രസ് പ്രതിസന്ധി യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും രാജി ഭീഷണി മുഴുക്കുകയും ചെയ്ത നേതാവായിരുന്നു ഗുലാം നബി ആസാദ്. പിന്നാലെയാണ് ബുധനാഴ്ച്ച രാവിലെ സോണിയാഗാന്ധി ആസാദിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.

സോണിയ തുടരും

സോണിയ തുടരും

മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 23 പേര്‍ കത്തയച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തന്നെ തുടരുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

രാജി സന്നദ്ധത

രാജി സന്നദ്ധത

പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമായിരുന്നു വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചതും നേതാക്കളെ അസ്വസ്ഥതപ്പെടുത്തിയതും. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവര്‍ ബിജെപിയുമായി ചേര്‍ന്നാണ് ഇത് ചെയ്തതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. പിന്നാലെ ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന തെളിയിച്ചാല്‍ രാജിവെക്കാമെന്ന് അദ്ദേഹം പറഞ്ഞു.

 അനുനയന ശ്രമം

അനുനയന ശ്രമം

മുതിര്‍ന്ന നേതാവ് കപില്‍ സിബലും അതൃപ്തി അറിയിച്ച് ട്വീറ്റ് ചെയ്തു. എന്നാല്‍ പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഗുലാം നബി ആസാദിനെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുകയാണ്. ആസാദിനെ അടക്കം രാഹുലിന്റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചവരെയെല്ലാം അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Recommended Video

cmsvideo
മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam
ചര്‍ച്ച

ചര്‍ച്ച

എന്നാല്‍ ഗുലാം നബി ആസാദുമായി നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മറിച്ച് ഇരു നേതാക്കളും ഗുലാം നബി ആസാദിനെ ബന്ധപ്പെട്ടുവെന്നും നേതൃത്വത്തിലെ എല്ലാ ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് സൂചന.

 പ്രത്യേകം യോഗം

പ്രത്യേകം യോഗം

പ്രവര്‍ത്തക സമിതിയില്‍ രാഹുലിന്ഡറെ പരാമര്‍ശത്തില്‍ അതൃപ്തരായ നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സോണിയയുടെ അനുനയന ശ്രമം. ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു ഇവര്‍ യോഗം ചേര്‍ന്നത്. ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. യോഗത്തിനെ കുറിച്ച് ആനന്ദ് ശര്‍മ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അഹമ്മദ് പട്ടേല്‍

അഹമ്മദ് പട്ടേല്‍

അതേസമയം സമീപകാലത്ത് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത് അവരുടെ പ്രസിഡണ്ടും തമ്മിലുള്ള പ്രശ്‌നമാണെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. ഉള്‍പാര്‍ട്ടി ജനാധിപത്യം തുടരുന്ന പാര്‍ട്ടി ആയതിനാല്‍ തന്നെ നേതാക്കള്‍ക്ക് വിയോജിപ്പുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം വിയോജിപ്പുകള്‍ മറ്റ് പലയിടങ്ങളിലും ചര്‍ച്ച ചെയ്യാതെ പാര്‍ട്ടി ഫോറത്തില്‍ തന്നെ അറിയിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

English summary
congress leaders sonia gandhi and rahul gandhi meet ghulam nabi azad after CWC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X