കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ രോഷച്ചൂടറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും! പരസ്യമായി തുറന്നടിക്കൽ

Google Oneindia Malayalam News

Recommended Video

cmsvideo
കലിതുള്ളി പ്രിയങ്ക 2022ൽ യുപി പിടിക്കും

റായ്ബറേലി: അമേഠിയിലേത് അടക്കമുളള ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പഴയ ഊര്‍ജമോ ആവേശമോ ഇല്ല. പിന്നോട്ട് വലിയുന്ന രാഹുല്‍ അധ്യക്ഷ പദവിയും ഉപേക്ഷിക്കാനുളള നീക്കത്തിലാണ്. രാഹുല്‍ പിന്‍വലിയുമ്പോള്‍ സംഘടനെ ഉത്തേജിപ്പിച്ച് നിര്‍ത്താനുളള വലിയ ചുമതലയാണ് പ്രിയങ്ക ഗാന്ധിയുടെ ചുമലിലേക്ക് എത്തുന്നത്.

കിഴക്കന്‍ യുപിയുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാനുളള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രിയങ്ക ഗാന്ധി 2022ല്‍ യുപിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയുടെ കലിപ്പില്‍ തന്നെയാണ് പ്രിയങ്ക ഗാന്ധി ഇപ്പോഴും. പ്രിയങ്കയുടെ രോഷച്ചൂട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കഴിഞ്ഞ ദിവസം ശരിക്കുമറിഞ്ഞു.

നിലം തൊടാതെ കോൺഗ്രസ്

നിലം തൊടാതെ കോൺഗ്രസ്

പ്രിയങ്ക ഗാന്ധിയുടേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും നേതൃത്വത്തിലാണ് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലി ഒഴികെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് യുപിയില്‍ ലഭിച്ചില്ല. പ്രിയങ്ക നേരിട്ടിറങ്ങി വന്‍ പ്രചാരണം നടത്തിയിട്ട് പോലും കോണ്‍ഗ്രസ് സംസ്ഥാനത്ത് നിലം തൊടാതെ പറന്നു.

പ്രവർത്തകർക്ക് കുറ്റം

പ്രവർത്തകർക്ക് കുറ്റം

കഴിഞ്ഞ ദിവസം റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. എന്നാല്‍ ഒട്ടും കൂളായിരുന്നില്ല പ്രിയങ്ക. മാത്രമല്ല തോല്‍വിയുടെ രോഷം പ്രവര്‍ത്തരുടെ മേല്‍ നന്നായി തീര്‍ക്കുകയും ചെയ്തു. റാലിക്കിടെ പ്രസംഗിക്കവേയാണ് തോല്‍വിക്ക് കാരണക്കാരായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്.

സോണിയ പ്രവർത്തിച്ചത് കൊണ്ട്

സോണിയ പ്രവർത്തിച്ചത് കൊണ്ട്

താന്‍ പ്രസംഗിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ സംസാരിച്ച് തുടങ്ങിയ സ്ഥിതിക്ക് തനിക്ക് സത്യം മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് പ്രിയങ്ക തുടങ്ങിയത് തന്നെ. സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ടും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പിന്തുണ കൊണ്ടും മാത്രമാണ് വിജയിച്ചത് എന്ന് പ്രിയങ്ക തുറന്നിടിച്ചു. കോണ്‍ഗ്രസ് വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തിയില്ല.

ഉഴപ്പന്മാരെ കണ്ടെത്തും

ഉഴപ്പന്മാരെ കണ്ടെത്തും

പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി ആരൊക്കെയാണ് പണിയെടുത്തത് എന്ന് എല്ലാവര്‍ക്കും അറിയാം. ആരൊക്കെ ഒഴിഞ്ഞ് മാറി എന്നത് താന്‍ കണ്ടെത്തുമെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇത് പറയേണ്ട എന്ന് കരുതിയതാണ് എങ്കിലും പറയാതിരിക്കാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. പണിയെടുക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്നും പ്രിയങ്ക സൂചിപ്പിച്ചു.

സംഘടനയെ ഉടച്ച് വാർക്കണം

സംഘടനയെ ഉടച്ച് വാർക്കണം

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി യുപിയിലേക്ക് അയച്ചിരിക്കുന്നത്. സംഘടനയെ ഒന്നാകെ ഉടച്ച് വാര്‍ത്ത് ഒന്നില്‍ നിന്ന് ജോലി തുടങ്ങേണ്ട അവസ്ഥയിലാണ് പ്രിയങ്ക ഗാന്ധിയുളളത്. തോല്‍വിക്ക് ശേഷമുളള കൊഴിഞ്ഞ് പോക്കടക്കം സംസ്ഥാനത്തെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

2022ലേക്ക് തയ്യാറെടുപ്പ്

2022ലേക്ക് തയ്യാറെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത് തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളേയും പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടതുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പദ്ധതികള്‍ പ്രിയങ്കയ്ക്ക് തയ്യാറാക്കേണ്ടതുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിന്ന് കൊണ്ട് വേണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ എന്നാണ് യുപിയിലെ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പ്രിയങ്ക മുന്നിൽ വേണം

പ്രിയങ്ക മുന്നിൽ വേണം

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ റായ്ബറേലിയില്‍ ചേര്‍ന്ന യോഗത്തിലാണ് സോണിയാ ഗാന്ധിക്ക് മുന്നില്‍ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രിയങ്കയെ മുന്‍ നിര്‍ത്തണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഭാവിയില്‍ കോണ്‍ഗ്രസ് തനിച്ച് നേരിടണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വീട് കയറി പ്രചാരണം

വീട് കയറി പ്രചാരണം

വീടുകള്‍ തോറും കയറി പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറും. ബൂത്ത് തലം മുതലുളള പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഏകോപിപ്പിക്കേണ്ടതുണ്ടെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 12 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!

English summary
Congress Leaders want Priyanka Gandhi as CM Candidate in UP and Priyanka slams workers for defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X