കോൺഗ്രസിന് ജയിക്കാം, നേതാക്കൾ പാകിസ്താനിൽ പോയി മത്സരിച്ചാൽ! രൂക്ഷ പരിഹാസവുമയി ബിജെപി
ഗുവാഹട്ടി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. അയല്‍ രാജ്യമായ പാകിസ്താനില്‍ പോയി മത്സരിക്കാന്‍ തയ്യാറായാല്‍ ഒരു പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ചേക്കും എന്നാണ് റാം മാധവിന്റെ പരിഹാസം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അവസ്ഥ ഇതാണെന്നും റാം മാധവ് കുറ്റപ്പെടുത്തി. പാകിസ്താനില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ട്വീറ്റുകള്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ബലാക്കോട്ട്, പുല്‍വാമ സംഭവങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ പാകിസ്താന്റെ പേരില്‍ ബിജെപി കടന്നാക്രമിച്ച് തുടങ്ങിയത്. ബലാക്കാട്ടില്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച അവകാശ വാദങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതും സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നതുമാണ് കാരണം.

പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്ക് വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ നിലകൊളളുന്നത് എന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ലെന്നും ബിജെപി നേതാവ് റാം മാധവ് പറഞ്ഞു. രാജ്യത്തിന്റെ സേനയ്ക്ക് എതിരെ മോശം ഭാഷയില്‍ ്പ്രതിപക്ഷം സംസാരിക്കുന്നുവെന്നും റാം മാധവ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സൈന്യത്തെ സംശയിക്കുന്നുവെന്നും റാം മാധവ് ആരോപിച്ചു. കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറല്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പോലും ജനങ്ങള്‍ മോദിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുകയാണ് എന്നും രാജ്യത്ത് മോദി തരംഗമുണ്ടെന്നും റാം മാധവ് പറഞ്ഞു.












Click it and Unblock the Notifications