സോണിയാഗാന്ധി പിന്മാറുന്നു?; നിലപാടിയില്‍ അയവില്ലാതെ രാഹുല്‍ ഗാന്ധി; ഉയരുന്ന പേരുകള്‍ ഇവരുടേത്
ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. രാഹുല്‍ പിന്മാറിയതിന് പിന്നാലെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയാഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ദില്ലിയില്‍ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയില്ലായെന്ന ഉറച്ച നിലപാടിയാണ് രാഹുല്‍ ഗാന്ധിയെന്ന് വൃത്തങ്ങള്‍ പറയുന്നു .ഇതിന് പുറമേ ഗാന്ധി കുടുംബത്തില്‍ നിന്നും പുറത്തു നിന്നുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തട്ടെയെന്ന് തന്റെ ആവശ്യം രാഹുല്‍ വീണ്ടും ഉയര്‍ത്തി.

രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ട് 20 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചിരുന്നു. ഇതോടെയാണ് അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു.

രാഹുലിന്റെ നിലപാട്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തണമെന്ന് രാഹുലിന്റെ മേല്‍ ഇതിന് മുമ്പും സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും, ഒപ്പമുണ്ടാവും എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയില്ലായെന്നാണ് രാഹുലിന്റെ നിലപാട്. ഒപ്പം ഗാന്ധി കുടുംബത്തിന് പുറത്തുള്ളര്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും രാഹുല്‍ നിര്‍ദേശിച്ചു.
Recommended Video

ചുമതല
നിലവില്‍ ഇടക്കാല പ്രസിഡണ്ടായി മന്മോഹന് സിംഗിനെയോ എകെ ആന്റണിയെയോ ചുമതലയേല്പ്പിക്കാമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഒപ്പം കൊറോണ വൈറസ് പ്രതിസന്ധി അവസാനിപ്പിച്ച ശേഷം ഒരു പ്ലീനറി സെഷന് വിളിക്കുകയും രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി വീണ്ടും ചുതലയേല്പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

സോണിയാ ഗാന്ധി
ഒരു വര്‍ഷത്തെ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയെന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിച്ചുവന്നും പാര്‍ട്ടി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും സോണിയാ ഗാന്ധി നിലപാട് അറിയിച്ചിരിക്കുകയാണ്.അതേസമയം സോണിയാഗാന്ധി തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭൂപേഷ് ഭാഗലും സ്വീകരിച്ചത്. ഇതോടെ ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം നിര്‍ണ്ണായകമായിരിക്കും.

പ്രിയങ്കാഗാന്ധി
പ്രിയങ്കാഗാന്ധിയും അധ്യക്ഷ സ്ഥാനത്തേക്കില്ലായെന്ന് അറിയിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടരുമെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നേതൃത്വത്തില്‍ നിന്നും നയിക്കുന്നതിന് പകരം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി യോഗം
ഇന്ന് 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാര്‍ട്ടിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. സോണിയാഗാന്ധി ചുമതലയൊഴിയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആര് പ്രസിഡണ്ടാവും എന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ഇതിനൊടൊപ്പം നേതാക്കല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള മറ്റ് കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതേസമയം സോണിയാഗാന്ധി നേതൃത്വം ഒഴിയുന്നത് സംബന്ധിച്ചുള്ള രിപ്പോര്‍ട്ടുകള്‍ സുര്‍ജേവാല നിഷേധിച്ചിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications