കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാഗാന്ധി പിന്മാറുന്നു?; നിലപാടിയില്‍ അയവില്ലാതെ രാഹുല്‍ ഗാന്ധി; ഉയരുന്ന പേരുകള്‍ ഇവരുടേത്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. രാഹുല്‍ പിന്മാറിയതിന് പിന്നാലെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയാഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ദില്ലിയില്‍ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയില്ലായെന്ന ഉറച്ച നിലപാടിയാണ് രാഹുല്‍ ഗാന്ധിയെന്ന് വൃത്തങ്ങള്‍ പറയുന്നു .ഇതിന് പുറമേ ഗാന്ധി കുടുംബത്തില്‍ നിന്നും പുറത്തു നിന്നുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തട്ടെയെന്ന് തന്റെ ആവശ്യം രാഹുല്‍ വീണ്ടും ഉയര്‍ത്തി.

യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്‍, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്‍, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ട് 20 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചിരുന്നു. ഇതോടെയാണ് അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു.

രാഹുലിന്റെ നിലപാട്

രാഹുലിന്റെ നിലപാട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തണമെന്ന് രാഹുലിന്റെ മേല്‍ ഇതിന് മുമ്പും സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും, ഒപ്പമുണ്ടാവും എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയില്ലായെന്നാണ് രാഹുലിന്റെ നിലപാട്. ഒപ്പം ഗാന്ധി കുടുംബത്തിന് പുറത്തുള്ളര്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും രാഹുല്‍ നിര്‍ദേശിച്ചു.

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam
ചുമതല

ചുമതല

നിലവില്‍ ഇടക്കാല പ്രസിഡണ്ടായി മന്‍മോഹന്‍ സിംഗിനെയോ എകെ ആന്റണിയെയോ ചുമതലയേല്‍പ്പിക്കാമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഒപ്പം കൊറോണ വൈറസ് പ്രതിസന്ധി അവസാനിപ്പിച്ച ശേഷം ഒരു പ്ലീനറി സെഷന്‍ വിളിക്കുകയും രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി വീണ്ടും ചുതലയേല്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

ഒരു വര്‍ഷത്തെ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയെന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിച്ചുവന്നും പാര്‍ട്ടി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും സോണിയാ ഗാന്ധി നിലപാട് അറിയിച്ചിരിക്കുകയാണ്.അതേസമയം സോണിയാഗാന്ധി തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭൂപേഷ് ഭാഗലും സ്വീകരിച്ചത്. ഇതോടെ ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം നിര്‍ണ്ണായകമായിരിക്കും.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധിയും അധ്യക്ഷ സ്ഥാനത്തേക്കില്ലായെന്ന് അറിയിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടരുമെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നേതൃത്വത്തില്‍ നിന്നും നയിക്കുന്നതിന് പകരം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി യോഗം

പ്രവര്‍ത്തക സമിതി യോഗം

ഇന്ന് 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാര്‍ട്ടിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. സോണിയാഗാന്ധി ചുമതലയൊഴിയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആര് പ്രസിഡണ്ടാവും എന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ഇതിനൊടൊപ്പം നേതാക്കല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള മറ്റ് കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതേസമയം സോണിയാഗാന്ധി നേതൃത്വം ഒഴിയുന്നത് സംബന്ധിച്ചുള്ള രിപ്പോര്‍ട്ടുകള്‍ സുര്‍ജേവാല നിഷേധിച്ചിരുന്നു.

English summary
Congress leadership: rahul gandhi is unwilling to take charge as party president;again pressed for a "non-Gandhi"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X