കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്‍റെ മടക്കത്തിന് വഴിയൊരുങ്ങുന്നു?: നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്, ആദ്യം ചര്‍ച്ച

Google Oneindia Malayalam News

ജയ്പൂര്‍: നിയമസഭാ വിളിച്ചു ചേര്‍ക്കാന്‍ രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയതോടെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും. ഈ മാസം 14 ന് നിയമസഭ ചേരാനാണ് ഗവര്‍ണ്ണര്‍ സര്‍ക്കാറിന് അനുമതി നല്‍കിയരിക്കുന്നത്. അന്ന് തന്നെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടും തേടിയേക്കും. ഈ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റ് ക്യാംപിലെ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം വീണ്ടും സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

മാപ്പ് നല്‍കുകയാണെങ്കില്‍

മാപ്പ് നല്‍കുകയാണെങ്കില്‍

ഹൈക്കമാന്‍ഡ് മാപ്പ് നല്‍കുകയാണെങ്കില്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങാമെന്ന് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'ഹൈക്കമാന്‍ഡിനോട് മാപ്പ് പറഞ്ഞ് സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരും മടങ്ങി വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ല.'- മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

ദേശീയ നേതൃത്വവും

ദേശീയ നേതൃത്വവും

ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തിയത്. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെതിരെ വിമത നീക്കം നടക്കുമ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ സച്ചിന്‍ പൈലറ്റ് ഇതുവരെ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല.

കത്തെഴുതി

കത്തെഴുതി

മാത്രവുമല്ല, പാര്‍ട്ടിയുമായല്ല, മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി മാത്രമാണ് തന്‍റെ പ്രശ്നമെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തേണ്ട സാഹചര്യം ഉള്‍പ്പടെ വിശദീകരിച്ചായിരുന്നു സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് എഴുതിയത്.

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു യോഗം ജയ്പൂരിലെ റിസോര്‍ട്ടില്‍ അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുണ്ടായ കാരണം വിശദീകരിച്ചാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് അയച്ചത്.

പാര്‍ട്ടിക്കുള്ളില്‍

പാര്‍ട്ടിക്കുള്ളില്‍


സ്വതന്ത്രമായി പ്രവര്‍ത്തിക്കാന‍് പോലും അനുവദിക്കാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെയും അനുയായികളേയും നിരന്തരം ആക്രമിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സച്ചിന്‍ പൈലറ്റ് കത്തില്‍ വിശദീകരിച്ചിരുന്നത്.

അനുകൂലമായ നിലപാട്

അനുകൂലമായ നിലപാട്

കത്തിനോട് അനുകൂലമായ നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. സച്ചിന്‍ പൈലറ്റിനെ പൂര്‍ണമായി കെവിട്ടിട്ടല്ലെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. അശോക് ഗെലെട്ടിനെതിരായ പ്രവര്‍ത്തനങ്ങല്‍ അവസാനിപ്പിച്ച് പാർട്ടിക്കു വിധേയനായി പ്രവർത്തിക്കാൻ തയാറായി മുന്നോട്ടു വന്നാൽ സ്വീകരിക്കാമെന്ന മറുപടി അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
രണ്‍ദീപ് സിങ് സുര്‍ജേവാല

രണ്‍ദീപ് സിങ് സുര്‍ജേവാല

ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന പ്രതികരണമാണ് കോണ്‍ഗ്രസ് ദേശീയ വക്തമാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് ആദ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുകയും നിലപാട് വ്യക്തമായും പറയട്ടെയെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ നില

സര്‍ക്കാരിന്റെ നില

ഈ പ്രകിയക്ക് ശേഷം മാത്രം സച്ചിന്‍ പൈലറ്റിന്റെ തിരിച്ചു വരവിനെ കുറിച്ചു ചര്‍ച്ച ചെയ്യാം എന്നാണ് കോണ്‍ഗ്രസ് ഞായറാഴ്ച വ്യക്തമാക്കിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നില ഭദ്രമാണ്. ഓഗസ്ത് 14ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം നേടുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

തിരികെ വരിക

തിരികെ വരിക

സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരും ആദ്യം പാര്‍ട്ടിയിലേക്ക് തിരികെ വരികയും ചര്‍ച്ച നടത്തുകയും ചെയ്യട്ടെ. നിര്‍ബന്ധമായും അദ്ദേഹം വന്ന് നിലപാട് വ്യക്തമായി പറയട്ടെ. അതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് പറയാമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ഓഗസ്റ്റ് 14

ഓഗസ്റ്റ് 14

അതേസമയം, 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം രാജസ്ഥാന്‍ സര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തുമോ എന്നറിയാന്‍ ഓഗസ്റ്റ് 14 വരെ കാത്തിരിക്കേണ്ടി വരും. സഭ വിളിച്ച് ചേര്‍ക്കുന്നതിലൂടെ സച്ചിന്‍ ക്യാംപിലെ കൂടുതല്‍ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കാന്‍ ഗെഹ്ലോട്ട് പക്ഷത്തിന് സാധിക്കും

വിപ്പ് നല്‍കാന്‍ സാധിക്കും

വിപ്പ് നല്‍കാന്‍ സാധിക്കും

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന് വിപ്പ് നല്‍കാന്‍ സാധിക്കും. ഈ വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടിയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വ്യക്തമാക്കിയിരിക്കുന്നത്

103

103


18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ സര്‍ക്കാര്‍ പക്ഷത്ത് 103 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് വീതം അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ എക അംഗവും സര്‍ക്കാറിന് പിന്തുണ നല്‍കുന്നു. 12 സ്വതന്ത്രരും സര്‍ക്കാര്‍ പക്ഷത്താണ്.

English summary
congress leadership says sachin pilot should first communicate with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X