കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവ്; കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന്‍റെ വമ്പൻ തിരിച്ചു വരവ്

ബംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം രൂപീകരിച്ചാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. സംസ്ഥാനത്തെ 28 സീറ്റില്‍ 25ലും ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനും 7 സീറ്റില്‍ മത്സരിച്ച ജെഡിഎസിനും കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

<strong>വഴിമുടക്കി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി നേരിട്ട് മമത; വൈറലായി വീഡിയോ</strong>വഴിമുടക്കി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി നേരിട്ട് മമത; വൈറലായി വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി സംസ്ഥാനത്തെ സഖ്യ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുകയാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്നുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ..

മെയ് 29 ന്

മെയ് 29 ന്

സംസ്ഥാനത്തെ 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മെയ് 29 ന് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ആധ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് 509

കോണ്‍ഗ്രസ് 509

ആകെ 1361 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1221 ഇടത്തെ റിസല്‍ട്ട് പുറത്തുവന്നപ്പോള്‍ 509 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. അതേസമയം 366 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 174 സീറ്റുകളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികളും വിജിയിച്ചിട്ടുണ്ട്.

സഖ്യമില്ലാതെ

സഖ്യമില്ലാതെ

ലോക്സഭ തിരഞ്ഞെ‍ടുപ്പില്‍ സഖ്യമായിട്ടാണ് മത്സരിച്ചതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്ക് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തിയ മേധാവിത്വം നിലനിര്‍ത്താന്‍ ബിജെപി സാധിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

അനേക്കല്‍

അനേക്കല്‍

ബെംഗളൂരു അര്‍ബന്‍ ജില്ലയക്ക് കീഴില്‍ വരുന്ന അനേക്കല്‍ ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം കോണ്‍ഗ്രസിനാണ് ലഭിച്ചത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 27 വാര്‍ഡുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 10 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.

ബിജെപിക്ക് വലിയ തിരിച്ചടി

ബിജെപിക്ക് വലിയ തിരിച്ചടി

ചിക്കബെല്ലാപ്പൂര്‍ ജില്ലയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഷിദിലാഘട്ട സിറ്റി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 31 ല്‍ 13 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ 13 സീറ്റില്‍ ജെഡിഎസ് ആണ് വിജയിച്ചത്. നാലിടത്ത് സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ബിഎസ്പിക്കും ബിജെപിക്കും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

സിപിഎം

സിപിഎം

ബേഗപ്പള്ളി ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും കോണ്‍ഗ്രസിനാണ് വിജയം. 23 ല്‍ 13 സീറ്റില്‍വിജയിച്ച കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി. ബിജെപിക്ക് ഇവിടെ സീറ്റൊന്നും ലഭിച്ചില്ല. ഒരു സീറ്റില്‍ ജെഡിഎസ് വിജയിച്ചപ്പോള്‍ സിപിഎം ഇവിടെ രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍ 7 സീറ്റുകളിലും വിജയിച്ചു.

സമ്പൂര്‍ണ്ണ ആധിപത്യം

സമ്പൂര്‍ണ്ണ ആധിപത്യം

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കാണാന്‍ കഴിയുന്നത്. ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിരുന്നു.

20 ല്‍ 14 സീറ്റില്‍

20 ല്‍ 14 സീറ്റില്‍

കംമ്പാലപുറ ടൗണ്‍ പഞ്ചായത്തിലെ 20 ല്‍ 14 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് കേവലം ഒരു സീറ്റില്‍ മാത്രമാണ്. ജില്ലയിലെ സന്തൂര്‍, ഹുവിന ഗഡഗാലി, ഹാരപ്പനഹല്ലി ടൗണ്‍മുന്‍സിപ്പാലിറ്റികളിലും കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം.

വിജയപുരയില്‍

വിജയപുരയില്‍

വിജയപുര ജില്ലയിലെ ബാസവന ബഗേവാദി ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍ ഇണ്ഡി ടിഎംസി ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമായി. ബാസവന ബഗേവാദിയില്‍ 23 ല്‍ 13 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.ഇവിടെ 6 സീറ്റില്‍ ബിജെപിയും 4 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു.

മാണ്ഡ്യയില്‍ ജെഡിഎസ്

മാണ്ഡ്യയില്‍ ജെഡിഎസ്

മാണ്ഡ്യ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെഡിഎസിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഒരിടത്തും കേവല ഭൂരിപക്ഷം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മാലവല്ലി ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 23 സീറ്റില്‍ 9 ഇടത്ത് ജെഡിഎസ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 5, ബിജെപി 2, സ്വതന്ത്രര്‍ 7 സീറ്റിലും വിജയിച്ചു.

1 സീറ്റില്‍ മാത്രം

1 സീറ്റില്‍ മാത്രം

കെആര്‍ പേട്ടയിലെ 23 സീറ്റുകളില്‍ 1 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 11 സീറ്റില്‍ ജെഡിഎസ് വിജയിച്ച ഇവിടെ 10 സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ജെഡിഎസ് 12, കോണ്‍ഗ്രസ് 8, ബിജെപി 1 എന്നിങ്ങനെയാണ് ശ്രീരംഗ പട്ടണത്തെ സീറ്റ് നില.

മൈസൂരില്‍

മൈസൂരില്‍

മൈസൂരിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്ന് പാര്‍ട്ടികളും ഓരോ ഇടത്ത് മേല്‍ക്കൈ നേടി. നഞ്ചഗുണ്ഡയില്‍ ബിജെപിക്കാണ് മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. നഗരസഭയിലെ 31 സീറ്റില്‍ 15 എണ്ണം ബിജെപി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് 10, ജെഡിഎസ് 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില.

ബന്നൂരില്‍

ബന്നൂരില്‍

കെആര്‍ നഗരയില്‍ കോണ്‍ഗ്രസ് ആധിപത്യമാണ്. 23 ല്‍ 14 സീറ്റുകള്‍ നേടിച്ച് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ബിജെപി ഒരു സീറ്റില്‍ ഒതുങ്ങി. ജെഡിഎസ് ഇവിടെ എട്ടുസീറ്റില്‍ വിജയിച്ചു. ബന്നൂരില്‍ ജെഡിഎസിനാണ് മേല്‍കൈ ലഭിച്ചിരിക്കുന്നത്. ഫലങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ട്വീറ്റ്

ദിനേഷ് ഗുണ്ടറാവു

English summary
congress leading in karntaka urban local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X