കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; 560 ല്‍ 261 സീറ്റുകളും സ്വന്തമാക്കി ഭരണകക്ഷി

Google Oneindia Malayalam News

ജയ്പൂര്‍: വാശിയേറിയ മത്സരം നടന്ന രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബിജെപിയെ മറികടന്ന് ഭരണ കക്ഷിയായ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാവും മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പ് ഫലം എന്ന് അഭിപ്രായപ്പെട്ട ബിജെപിക്ക് തിരിച്ചടി നല്‍കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ സ്വതന്ത്രരും നിര്‍ണ്ണായകമായ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

ജയ്പൂർ, ജോധ്പൂർ, കോട്ട

ജയ്പൂർ, ജോധ്പൂർ, കോട്ട

ജയ്പൂർ, ജോധ്പൂർ, കോട്ട എന്നിവിടങ്ങളിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 560 വാർഡുകളിലേക്കാണ് രാജസ്ഥനില്‍ തിരഞ്ഞെടുപ്പ് നടന്നത്. ജയ്പൂർ ഹെറിറ്റേജ് (100 വാർഡുകൾ), ജയ്പൂർ ഗ്രേറ്റർ (150 വാർഡുകൾ), ജോധ്പൂർ നോർത്ത് (80 വാർഡുകൾ, ജോധ്പൂർ സൗത്ത് (80 വാർഡുകൾ), കോട്ട നോർത്ത് (70 വാർഡുകൾ), കോട്ട സൗത്ത് (80 വാർഡുകൾ) എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം.

തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

അതിമ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 560 വാര്‍ഡുകളില്‍ കോൺഗ്രസ് നേടിയ വാർഡുകളുടെ എണ്ണം 261 ഉം സംസ്ഥാനത്തെ പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടിക്ക് 242 വാര്‍ഡുകളുമാണ് ലഭിച്ചത്. 57 ഇടതത്ത് സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള ചെറുകക്ഷികളാണ് വിജയം കരസ്ഥമാക്കിയത്. ഇതില്‍ കൂടുതല്‍ സ്വതന്തരും കോണ്‍ഗ്രസ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം

ജോധ്പൂർ നോർത്ത്, കോട്ട നോർത്ത് എന്നിവിടങ്ങളിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ജോധ്പൂർ നോർത്തിൽ കോണ്‍ഗ്രസ് 53 വാർഡുകളിൽ വിജയിച്ചപ്പോൾ 19 വാർഡുകളിൽ ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞു. കോട്ട നോർത്തിൽ കോൺഗ്രസ് 47 വാർഡുകളിലും ബിജെപി 19 വാർഡുകളിലും വിജയിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം

ബിജെപിക്ക് ഭൂരിപക്ഷം

ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം ഉള്ളത്
ജയ്പൂർ ഗ്രേറ്റർ, ജോധ്പൂർ സൗത്ത് എന്നീ രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലാണ്. ജയ്പൂർ ഗ്രേറ്ററിൽ ബിജെപിക്ക് 88 വാർഡുകളും കോൺഗ്രസിന് 49 വാർഡുകളും ലഭിച്ചു. ജോധ്പൂർ സൗത്തിൽ ബിജെപി 43 വാർഡുകള്‍ നേടിയപ്പോള്‍ 29 വാര്‍ഡുകളില്‍ വിജയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയത്.

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ബാക്കിയുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളായ ജയ്പൂർ ഹെറിറ്റേജ്, കോട്ട സൗത്ത് എന്നിവയിൽ കോൺഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല. എന്നാല്‍ ഇവിടെ ബിജെപിയെക്കാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ കോണ്‍ഗ്രസിന് ഭരണസമിതി രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ് 47

കോൺഗ്രസ് 47

ജയ്പൂർ ഹെറിറ്റേജിൽ കോൺഗ്രസ് 47 വാർഡുകളും 42 വാർഡുകളിൽ ബിജെപിയും വിജയിച്ചു. ഇവിടെ മറ്റ് സ്ഥാനാർത്ഥികൾ പതിനൊന്ന് വാർഡുകൾ നേടി. 4 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 51 ല്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇതിനായി സ്വതന്ത്രരുമായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

കോട്ട സൗത്തിൽ

കോട്ട സൗത്തിൽ

കോട്ട സൗത്തിൽ കോൺഗ്രസും ബിജെപിയും 36 എണ്ണം വീതം തുല്യ നിലയിലാണ്. മറ്റുള്ളവർ 8 വാർഡുകൾ നേടി. ഇതില്‍ എതാനും അംഗങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെയാണ് മത്സരിച്ചതെന്നാണ് അവര്‍ക്ക് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നത്. ഇവിടേയും തങ്ങള്‍ തന്നെ ഭരണസമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.

ജനം പിന്തുണയ്ക്കുന്നു

ജനം പിന്തുണയ്ക്കുന്നു

ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലത്തില്‍ കോണ്‍ഗ്രസിന് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അശോക് ഗെലോട്ട് സർക്കാരിനെ ജനം പിന്തുണയ്ക്കുന്നതായി തെളിഞ്ഞെന്നാണ് ഫലം പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്

കലഹങ്ങൾ

കലഹങ്ങൾ

പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തമ്മിലുള്ള കലഹങ്ങൾ കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായയെ ജനങ്ങള്‍ക്കിടയില്‍ മോശമായി ബാധിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി ഈ വിഷയം ഒരു പ്രധാന പ്രചരാണ വിഷയമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വേണ്ടത്ര പ്രതിഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഗെലോട്ടിന്‍റെ പ്രതികരണം

ഗെലോട്ടിന്‍റെ പ്രതികരണം

"ജയ്പൂർ, കോട്ട, ജോധ്പൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ തൃപ്തികരമാണ്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലെ മൊത്തം വോട്ടെടുപ്പിൽ കോൺഗ്രസ് പാർട്ടി 40.09 വോട്ടുകൾ നേടിയിട്ടുണ്ട്, ഇത് ബിജെപി നേടിയ വോട്ടുകളേക്കാൾ 2.5 ശതമാനം കൂടുതലാണ്. വോട്ടർമാർക്കും പ്രവര്‍ത്തകര്‍ക്കും ഞാൻ നന്ദി രേഖപ്പെടുത്തുകയും കോൺഗ്രസ് പാർട്ടിയിലെ വിജയിച്ച സ്ഥാനാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്യുന്നു''-എന്നായിരുന്നു ഗെലോട്ടിന്‍റെ പ്രതികരണം

Recommended Video

cmsvideo
Jyothiradhithya Scindia's tongue slip goes viral

English summary
Congress leads in Rajasthan local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X