കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴി നേര്‍ച്ചയുമായി യുഡിഎഫ്; ഫലത്തില്‍ പ്രതിഫലിക്കുമോ?

Google Oneindia Malayalam News

എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധനാലയത്തില്‍ കോഴി നേര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായി ബെന്നി ബഹനാന്‍റെ നേത‍ൃത്വത്തില്‍ ഇടപ്പള്ളി പള്ളിയിലാണ് കോഴി നേര്‍ച്ച നടത്തിയത്.

<strong>ആറാം ഘട്ടം: 59 ല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ 44 സീറ്റുകള്‍; 20 ലേക്ക് കൂപ്പുകുത്തുമോ</strong>ആറാം ഘട്ടം: 59 ല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ 44 സീറ്റുകള്‍; 20 ലേക്ക് കൂപ്പുകുത്തുമോ

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനടക്കം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കോഴി നേര്‍ച്ചയില്‍ പങ്കെടുത്തു. ഇടപ്പള്ളി പെരുനാളിന്‍റെ പ്രധാന ചടങ്ങായ കോഴി നേര്‍ച്ച സ്ഥിരമായി നടത്തുന്ന വ്യക്തിയാണ് യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍.

<strong> സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം</strong> സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം

നേര്‍ച്ചയ്ക്ക് എത്തിയ മുന്നണി കണ്‍വീനര്‍ക്കൊപ്പം ജില്ലയിലെ യുഡിഎഫ് നേതാക്കലും എംഎല്‍എമാരും നേതാക്കളും കൂടുകയായിരുന്നു. കുടുംബത്തോടൊപ്പം എത്തിയ ബെന്നി ബഹനാന്‍ തന്നെയാണ് കോഴി നേര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പിന്നാലെയെത്തിയ മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാലും കോഴിക്കറി വയ്ക്കുന്നതില്‍ പങ്കെടുത്തു.

<strong>തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; മദപ്പാടില്ലെന്ന് ഡോക്ടർമാർ, തൃശൂർ പൂരത്തിന് എത്തിയേക്കും</strong>തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; മദപ്പാടില്ലെന്ന് ഡോക്ടർമാർ, തൃശൂർ പൂരത്തിന് എത്തിയേക്കും

പാര്‍ട്ടി എംഎല്‍എമാരും ഡിസിസി പ്രസിഡന്‍റും മേയറും ഒക്കെ എത്തിയതോടെ നേര്‍ച്ച വേദി ഡിസിസി യോഗം ചേര്‍ന്നതുപോലെയായി. പിന്നീട് സ്ഥാനാര്‍ത്ഥികളം ഡിസിസി പ്രസിഡന്‍റും നോതാക്കളുമൊക്കെ ചേര്‍ന്നായി കോഴിക്കറി തയ്യാറാക്കല്‍.

udf

നേതാക്കളെല്ലാം അത്യുത്സാഹത്തോടെ പാചകത്തില്‍ പങ്കെടുത്തതോടെ കോഴിക്കറി അതിവേഗം തയ്യാറായി. പിന്നീട് വന്നവര്‍ക്കെല്ലാം നേര്‍ച്ചയായി ചൂടുകോഴിക്കറിയും ബ്രഡും നല്‍കിയാണ് ബെന്നി ബഹനാനും മറ്റ് നേതാക്കളും പിരിഞ്ഞത്. നേര്‍ച്ചയുടെ അനുഗ്രഹം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണാമെന്നായിരുന്നു നേതാക്കളുടെ മറുപടി.

English summary
congress Leders's kozhinercha at edappally church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X