കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍. ഇ അഹമ്മദിന്റെ മരണം സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലിമെന്റ് തടസപ്പെടുത്തിയതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.

ഇ അഹമ്മദിന്റ മരണം നേരത്തെ നടന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. ആര്‍എംഎല്‍ ആശുപത്രിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ നാടകം കളിക്കുകയായിരുന്നു. ബജറ്റ് അവതരണം തടസപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു കാര്യം ആസൂത്രണം ചെയ്തതെന്നും ഗുലാംനബി ആരോപിച്ചു.

e-ahamed-1

ഇ അഹമ്മദ് മരിച്ചുവെന്ന കാര്യം പുറത്തറിയിക്കുന്നതിനും ഏറെ മുന്‍പുതന്നെ കോണ്‍ഗ്രസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യമാണ്. ഏറ്റവും സീനിയറായ ഒരു പാര്‍ലിമെന്റ് അംഗമാണ് മരിച്ചത്. പക്ഷെ, സര്‍ക്കാര്‍ അദ്ദേഹത്തോട് കാട്ടിയത് നീതികേടാണെന്നും ഗുലാംനബി പറഞ്ഞു.

സംഭവത്തില്‍ ആര്‍എംഎല്‍ ആശുപത്രി സൂപ്രണ്ട് വിശദമായ ഒരു സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി പാര്‍ലിമെന്ററികാര്യമന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുത്. പാര്‍ലിമെന്റിന്റെ ഇരുസഭകളും നടന്നുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

English summary
Congress, Left demand probe into Ahamed’s death issue, disrupt Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X