കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ 101 സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍; 92 സീറ്റില്‍ കോണ്‍ഗ്രസ്, സീറ്റ് വിഭജനം ഉടന്‍ തീരും

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്ന കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നു. രണ്ടു ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ 193 സീറ്റുകളില്‍ ധാരണയായി. 101 സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മല്‍സരിക്കും. ബാക്കി 92 സീറ്റുകളില്‍ കോണ്‍ഗ്രസും ജനവിധി തേടും. ഇനി 101 സീറ്റുകളിലാണ് ചര്‍ച്ച നടക്കുന്നത്. മൂന്നാംഘട്ട ചര്‍ച്ചയില്‍ ഈ സീറ്റുകളുടെ വിഭജനം പൂര്‍ത്തിയാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

c

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ അതാത് പാര്‍ട്ടികള്‍ തന്നെ ജനവിധി തേടും. ഈ സഖ്യം 2016ല്‍ 77 സീറ്റുകളിലാണ് ജയിച്ചത്. കോണ്‍ഗ്രസിന് മാത്രമായി 44 സീറ്റുകള്‍ കിട്ടിയിരുന്നു. 33 സീറ്റുകളില്‍ ഇടതുപക്ഷവും ജയിച്ചു. ബാക്കിയുള്ള 217 സീറ്റുകളിലെ വിഭജന ചര്‍ച്ചകളാണ് തിങ്കളാഴ്ചയും ഇന്നും നടന്നത്. മൂന്നാംഘട്ട ചര്‍ച്ച മറ്റൊരു ദിവസം നടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം തന്നെ എല്ലാ സീറ്റുകളുടെയും വിഭജനം പൂര്‍ത്തിയാക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയാണവ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നു മല്‍സരിക്കുന്നു. കേരളത്തില്‍ ഇരുപാര്‍ട്ടികളും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം മല്‍സരിക്കുന്നത്. ഫലത്തില്‍ ബംഗാളില്‍ ത്രികോണ മല്‍സരം നടക്കും.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

അതേസമയം, ബംഗാളില്‍ മുസ്ലിം മതനേതാവ് അബ്ബാസ് സിദ്ദിഖി പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. സിദ്ദിഖിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അസദുദ്ദീന്‍ ഉവൈസി. സിദ്ദിഖിയെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് സഖ്യവും ശ്രമിക്കുന്നുണ്ട്. സിദ്ദിഖിയുമായി സഖ്യം വേണമെന്നാണ് ബംഗാളിലെ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വം എതിര്‍ത്തിരിക്കുകയാണ്. അതേസമയം, സിദ്ദിഖിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നാണ് മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഉവൈസിയും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം ചേര്‍ന്നുള്ള സഖ്യമായി മാറും. ഇതുകൂടി കണക്കിലെടുത്താണ് ബാക്കിയുള്ള സീറ്റ് വിഭജനം നടക്കുക.

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
Congress-Left Parties Alliance completed two round seat sharing talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X