കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റിന് വഴി തെളിയുമോ? രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്നറിയാം? തിരക്കിട്ട നീക്കങ്ങളുമായി സച്ചിനും ഗെലോട്ടും

Google Oneindia Malayalam News

അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയാരന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും .കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കും.

ഹൈക്കമാന്‍ഡ് നിരീക്ഷകരായി മല്ലാകാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാൽ വിഷയത്തിൽ നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൽ അണിയറയിൽ സച്ചിൽ പൈലറ്റ് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും കോൺഗ്രസ് എംഎൽഎ മാരിൽ ഭൂരിപക്ഷവും ഗെലോട്ടിനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.

rajasthan

എന്നാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാന്‍ഡിന് താൽപര്യമെന്നാണ് സൂചന. എന്നാല്‍ തന്റെ വിശ്വസ്തനായ സി പി ജോഷി അടക്കമുള്ളവരുടെ പേരുകളാണ് ഗെലോട്ട് മുന്നോട്ടുവെക്കുന്നത്.എന്നാല്‍ ഇത് ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം അശോക് ഗെലോട്ടുമായി ബന്ധമുള്ള എംഎല്‍എമാരുമായി സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തി.എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു

ഇന്ത്യയില്‍ ഒരിക്കലും ഹിറ്റ്‌ലര്‍ ഉണ്ടാകില്ല... കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മോഹന്‍ ഭാഗവത്ഇന്ത്യയില്‍ ഒരിക്കലും ഹിറ്റ്‌ലര്‍ ഉണ്ടാകില്ല... കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മോഹന്‍ ഭാഗവത്

.കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെലോട്ടിന്റെ ആവശ്യത്തോട് ചിന്തന്‍ ശിവിറിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.അതേ സമയം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യദിനം ആരും നാമനിർദേശ പത്രിക സമർപ്പിച്ചില്ല.

ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി അശോക് ഗെലോട്ട് എത്തുമ്പോൾ ശശി തരൂർ എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പ്രതിനിധി മുഖേന എ ഐ സി സിയില്‍ നിന്ന് തരൂര്‍ നാമനിര്‍ദ്ദേശ പത്രിക വാങ്ങിയിരുന്നു.മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പത്രിക പിന്‍വലിക്കേണ്ട തീയതിയായ അടുത്ത എട്ടിന് മത്സര ചിത്രം വ്യക്തമാകും. 17 ന് തെരഞ്ഞെടുപ്പ് നടക്കും. 19 നാകും പ്രഖ്യാപനം.

രാഹുൽ ഗാന്ധി മുതൽ ഐസക് വരെ; ഇഡി വിരട്ടിയ നേതാക്കൾ

English summary
congress legislative party meeting will be held on Sunday rajasthan new chief minister will be announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X