Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി പ്രഖ്യാപിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ.. കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി!!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയതാണ് കാര്യങ്ങള്‍ കുഴഞ്ഞുമറയാന്‍ കാരണം.

അവസരം മുതലാക്കാന്‍ ബിജെപികൂടി ശക്തമായി ഇടപെട്ടതോടെ സര്‍ക്കാര്‍ താഴെവീഴും എന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി.എന്നാല്‍ ഹൈക്കമാന്‍റ് നേരിട്ട് ഇടപെട്ട് ഒരുപരിധി വരെ കാര്യങ്ങള്‍ പരിഹരിച്ചു. ഇടഞ്ഞ് നിന്ന നേതാക്കളേയെല്ലാം അനുനയിപ്പിച്ച് കാര്യങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തെങ്കിലും വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തിയരിക്കുകയാണ് എംഎല്‍എമാര്‍.സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലും നേതൃത്വത്തിന്‍റെ വീഴ്ചകളേയും വിമര്‍ശിച്ചെത്തിയ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്നുള്‍പ്പെടയുള്ള ഭീഷണികളാണ് ഉയര്‍ത്തുന്നത്.

 ജാര്‍ക്കിഹോളി സഹോദരങ്ങള്‍

ജാര്‍ക്കിഹോളി സഹോദരങ്ങള്‍

ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജാര്‍ഖിഹോളിയും സഹോദരനും മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയുമാണ് കോണ്‍ഗ്രസ് നേതൃത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ആദ്യം രംഗത്ത് എത്തിയത്.

 രാജിവെച്ചേക്കും

രാജിവെച്ചേക്കും

മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലേങ്കില്‍ രാജിവെച്ചേക്കുമെന്നതുള്‍പ്പെടെയുള്ള ഭീഷണിയായിരുന്നു ഇവര്‍ ഉയര്‍ത്തിയത്. തങ്ങളെ പരിഗണിച്ചില്ലേങ്കില്‍ ഒപ്പമുള്ള 12 എംഎല്‍എമാരേയും ഒപ്പം കൂട്ടി ബിജെപിയിലേക്ക് പോകുമെന്ന് വരെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതോടെ ഹൈക്കമാന്‍റ് വിഷയത്തില്‍ ഇടപെട്ടു.

 ലഭിക്കും

ലഭിക്കും

അര്‍ഹിക്കുന്ന പദവികള്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന ഹൈക്കമാന്‍റിന്‍റെ ഉറപ്പിന്‍മേല്‍ വിമത സ്വരമുയര്‍ത്തിയവര്‍ പത്തിമടക്കി. പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തുടക്കമിട്ട എം എല്‍ എമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തായാലും പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി യായിരുന്നു ഉറപ്പ് നല്‍കിയത്.

 മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

ബെല്‍ഗാവിയിലെ ജാര്‍ക്കിഹോളി സഹോദരന്മാരെ ആദ്യം പരിഗണിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവും മറ്റൊരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവിയും നല്‍കാമെന്നായിരുന്നു രാഹുലിന്‍റെ വാഗ്ദാനം. ഇതോടെ കാര്യങ്ങള്‍ ഒരുവിധം പരിഹരിക്കപ്പെട്ടു.

 രണ്ട് എംഎല്‍എമാര്‍

രണ്ട് എംഎല്‍എമാര്‍

എന്നാല്‍ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെട്ടേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീണ്ടും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രണ്ട് എംഎല്‍എമാരാണ് വീണ്ടും സ്വരം കടുപ്പിച്ചിരിക്കുന്നത്.

 വിപുലീകരണം

വിപുലീകരണം

പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാഗ്ദാനം . എന്നാല്‍ ഇതുവരേയും നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ബിസി പാട്ടീല്‍ ഉയര്‍ത്തിയിരിക്കുന്നത്.

 ഒന്നും ചെയ്തില്ല

ഒന്നും ചെയ്തില്ല

സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പാട്ടീല്‍ ആരോപിച്ചു. സഖ്യസര്‍ക്കാരാണോ ഗവര്‍ണറാണോ സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഇപ്പോള്‍ തന്‍റെ സംശയം, കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ തലത്തില്‍ ഒരു യോഗങ്ങള്‍ പോലും വിളിച്ച് ചേര്‍ത്തിട്ടില്ല.തന്‍റെ ജില്ലയായ ഹാവേരിയില്‍ ഇതുവരെ മന്ത്രിമാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.

 വിമര്‍ശനം

വിമര്‍ശനം

അവിടുത്തെ ജനങ്ങളോട് താന്‍ എന്ത് മറുപടി നല്‍കും, പാട്ടീല്‍ ചോദിച്ചു.മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രഘു അച്ചാറും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ കാലത്ത് ചിത്രദുര്‍ഗ ജില്ലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പട്ടേല്‍ പറഞ്ഞു.

 മണ്ഡലത്തില്‍

മണ്ഡലത്തില്‍

ആദ്യം ചിത്രദുര്‍ഗയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഡികെ ശിവകുമാറിന്‍റെ മണ്ഡലമായ കനകപുരയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെങ്ങനെ അംഗീകരിക്കാനാവും. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.

 കത്തയച്ചു

കത്തയച്ചു

ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് അയച്ച കത്തില്‍ ഇതുവരെ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല. തന്‍റെ ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചില്ലെങ്കില്‍ രാജി വെയ്ക്കാന്‍ രണ്ടാമത് ആലോചിക്കില്ലെന്നും രഘു പറഞ്ഞു.

 നവംബറില്‍

നവംബറില്‍

അതേസമയം നവംബര്‍ അവസാനമാണ് മന്ത്രിസഭാ വിപുലീകരണം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇതാണ് കാലതാമസത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+