കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും

ദില്ലി: കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമോ? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്കക് കേവലം ഭൂരിപക്ഷം തികയ്ക്കാന്‍ ആവുമോ? പ്രാദേശിക കക്ഷികളായിരിക്കുമോ നിര്‍ണ്ണായക ശക്തികളായി മാറുക? എന്നിങ്ങനേയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ആകുലതകള്‍ക്കും ഉത്തരം ലഭിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമാണ് ഉള്ളത്.

<strong> പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍</strong> പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍

ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് ഫലത്തിലെ മുഴുവന്‍ സാധ്യതകളും തലനാരിഴകീറി പരിശോധിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ മറുവശത്ത് ബിജെപി ഇതര സര്‍ക്കാറിന്‍റെ സാധ്യതകളെക്കുറിച്ചാണ് അവകാശവാദങ്ങള്‍ നടക്കുന്നത്.

പുതിയ സര്‍ക്കാര്‍

പുതിയ സര്‍ക്കാര്‍

വിശാല പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തെരെഞ്ഞെടുപ്പാനന്തരം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് വിവിധ കക്ഷി നേതാക്കള്‍ കാരണങ്ങള്‍ നിരത്തി വിശദീകിരിക്കുന്നത്.

ഭൂരിപക്ഷം കിട്ടില്ല

ഭൂരിപക്ഷം കിട്ടില്ല

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കേന്ദ്രത്തില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയില്ലെന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെ വന്നാല്‍ അവരോടൊപ്പം ചേരാന്‍ ഇടയുള്ള ശക്തമായ പ്രാദേശിക കക്ഷികള്‍ കുറവാണ്.

വിട്ടുവീഴ്ച്ചകള്‍

വിട്ടുവീഴ്ച്ചകള്‍

മറുവശത്ത് തങ്ങള്‍ക്ക് കൂടി നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സര്‍ക്കാറിന് രൂപം നല്‍കുന്നതിനായിരിക്കും പ്രാദേശിക കക്ഷികള്‍ മുന്‍ഗണന നല്‍കുക. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരിക്കുമെങ്കിലും ബിജെപി അധികാരത്തില്‍ വരുന്നതിന് തടയിടാന്‍ കോണ്‍ഗ്രസിനും വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടി വന്നേക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്നാണ് കോണ്‍ഗ്രസും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ബഹുകക്ഷി സര്‍ക്കാര്‍

ബഹുകക്ഷി സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് പാര്‍ട്ടി നേതാവ് അഭിഷേഖ് സിങ്വി അവകാശപ്പെടുന്നത്. ബിജെപി വിരുദ്ധ ബഹുകക്ഷി സര്‍ക്കാര്‍ മെയ് 23 ന് ശേഷം രാജ്യത്ത് അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

150 നും 170 നും ഇടയില്‍

150 നും 170 നും ഇടയില്‍

100 മുതല്‍ 120 വരെ സീറ്റുകളുടെ കുറവ് ബിജെപിക്ക് നേരിടേണ്ടി വരും. 150 നും 170 നും ഇടയിലുള്ള സീറ്റുകളായിരിക്കും അവര്‍ക്ക് ലഭിക്കുക. ബിജെപി വിരുദ്ധ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രാദേശിക കക്ഷികള്‍ നിര്‍ണ്ണായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം ലഭിക്കും

ഭൂരിപക്ഷം ലഭിക്കും

കോണ്‍ഗ്രസിനോ യുപിഎയ്ക്കോ തനിച്ച് ഭൂരിപക്ഷം കിട്ടാന്‍ ഇടയില്ലെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഒരു പാര്‍ട്ടിക്ക് മാത്രമായി തനിച്ച് ഭൂരിപക്ഷം ലഭിക്കല്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും കോണ്‍ഗ്രസ് തന്നെയാവും ഏറ്റവും വലിയ ഒറ്റ കക്ഷി. ബിജെപി ഇതര സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

ഒരു സീറ്റ് പോലും കിട്ടില്ല

ഒരു സീറ്റ് പോലും കിട്ടില്ല

കഴിഞ്ഞ തവണ ബിജെപി വലിയ പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച സംസ്ഥാനങ്ങളില്‍ ഇത്തവണ ആ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയില്ല. അത് നികത്താന്‍ മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്നതും പ്രധാനമാണ്. തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും വരാം.

വടക്കുകിഴക്ക്

വടക്കുകിഴക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിധി നിര്‍ണ്ണയിക്കുക പൗരത്വബില്‍ ആയിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് ബിജെപി അവകാശപ്പെടുന്ന ഒഡീഷയിലും ബംഗാളിലും ലഭ്യമാവുന്ന ഏതാനും സീറ്റുകള്‍ കൊണ്ട് എന്ത് 100-120 സീറ്റുകളുടെ കുറവ് മറികടക്കുമെന്ന് പറയുന്നത് എന്ത് മാന്ത്രിക വിദ്യയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും സിങ്വി പറയുന്നു.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും തൃണമൂലും പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസിന് സഖ്യം രൂപീകരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇവരൊന്നും ബിജെപിയിലേക്ക് ഉറ്റു നോക്കുന്നവരല്ലെന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഡെറിക് ഓബ്രീന്‍

ഡെറിക് ഓബ്രീന്‍

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് വ്യക്തമായ അഭപ്രായം പറയുന്നില്ലെങ്കിലും പ്രാദേശിക കക്ഷികള്‍ക്ക് വളരെ പ്രാധാനമുള്ള സര്‍ക്കാരാവും അധികാരത്തില്‍ എത്തുകയെന്നാണ് തൃണമൂല്‍ നേതാവ് ഡെറിക് ഓബ്രീന്‍ എംപി അഭിപ്രായപ്പെടുന്നത്.

തകര്‍ച്ചയിലേക്ക്

തകര്‍ച്ചയിലേക്ക്

നാല് ഘട്ടവോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാര്‍ പുറത്തേക്കുള്ള പാതയിലാണെന്ന് എനിക്ക് പറയാന്‍ കഴിയും പ്രാദേശിക കക്ഷികള്‍ ഒന്നിച്ചിരുന്ന് നേതാവിന തിരഞ്ഞെടുക്കും. കോണ്‍ഗ്രസും ഈ മുന്നണിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Congress likely to be single largest party; non-BJP formation to get 'comfortable majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X