കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മിഷന്‍ 40 പ്ലാനുമായി കോണ്‍ഗ്രസ്.... മത്സരിക്കുന്നത് വമ്പന്‍ നേതാക്കള്‍!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ വമ്പന്‍ കളികള്‍ പ്ലാന്‍ ചെയ്ത് കോണ്‍ഗ്രസ്. ഇത്തവണ ബിജെപിയെ പൊളിക്കാനുള്ള പദ്ധതികളാണ് രാഹുല്‍ ഗാന്ധി തയ്യാറാക്കിയിരുന്നത്. കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്ന് വരാനുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. സര്‍വേ ഫലങ്ങള്‍ കാര്യമാക്കാതെ പ്രവര്‍ത്തിക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിഷന്‍ 40 എന്നാണ് പുതിയ പദ്ധതികള്‍ രാഹുല്‍ പേരിട്ടിരിക്കുന്നത്.

ബീഹാറിലെ 40 സീറ്റും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാന്‍ നടപ്പിലാക്കുന്നത്. അതേസമയം നിതീഷിനെ ദുര്‍ബലമാക്കുകയല്ല, മറിച്ച് ബിജെപിയെ ദുര്‍ബലമാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പയറ്റുന്നത്. വമ്പന്‍ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒരു മണ്ഡലത്തില്‍ പോലും ദുര്‍ബല സ്ഥാനാര്‍ത്ഥി വേണ്ടെന്ന് രാഹുല്‍ തേജസ്വി യാദവിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ഈ നീക്കം വിജയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ബിജെപിയെ ദുര്‍ബലമാക്കുന്നു

ബിജെപിയെ ദുര്‍ബലമാക്കുന്നു

ബിജെപിയെ ദുര്‍ബലമാക്കുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയുടെ മുന്‍ എംപി ഉദയ് സിംഗിനെയാണ് കോണ്‍ഗ്രസ് ആദ്യം സ്വന്തം പാളയത്തില്‍ എത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്. പൂര്‍ണിയയില്‍ നിന്നുള്ള എംപിയാണ് ഉദയ് സിംഗ്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ ഇയാള്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ ഇയാള്‍ക്ക് സീറ്റ് നല്‍കാമെന്ന് വാഗ്ദാനമുണ്ട്.

പ്രമുഖ നേതാവെത്തുന്നു

പ്രമുഖ നേതാവെത്തുന്നു

ബിജെപിയില്‍ നിന്ന് പ്രമുഖ നേതാവും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നു. കീര്‍ത്തി ആസാദാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത്. ബീഹാറില്‍ ബിജെപിയുടെ ജനപ്രീതി ഉള്ള നേതാക്കളില്‍ ഒരാളാണ് കീര്‍ത്തി ആസാദ്. ദര്‍ബംഗയില്‍ കോണ്‍ഗ്രസ് ഇതോടെ വിജയമുറപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ ശക്തി കേന്ദ്രമാണ് ദര്‍ബംഗ. എന്നാല്‍ കീര്‍ത്തി ആസാദിന്റെ പ്രതിച്ഛായയും ഇവിടെ ബിജെപിയെ സഹായിച്ചിരുന്നു. പക്ഷേ അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ ബിജെപിക്ക് വന്‍ തിരിച്ചടി സംസ്ഥാനത്തുണ്ടാകും.

മത്സരിപ്പിക്കുന്നത് വമ്പന്‍മാരെ

മത്സരിപ്പിക്കുന്നത് വമ്പന്‍മാരെ

കോണ്‍ഗ്രസ് വമ്പന്‍ നേതാക്കളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ആര്‍ജെഡി നേതാവ് പപ്പു യാദവിന്റെ ഭാര്യ രഞ്ജീത്ത് രഞ്ചനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ആര്‍ജെഡി നേതാവായ ലവ്‌ലി ആനന്ദിനെയും സ്ഥാനാര്‍ത്ഥിയാക്കുന്നുണ്ട്. ഇത് ആര്‍ജെഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ യോഗത്തില്‍ ആര്‍ജെഡി ഈ നീക്കത്തെ എതിര്‍ത്തിരിക്കുകയാണ്. ഇവരെല്ലാം മോശം പ്രതിച്ഛായ ഉള്ള നേതാക്കളാണെന്ന് ആര്‍ജെഡി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പഴയ പടക്കുതിരകളും

പഴയ പടക്കുതിരകളും

പഴയ പടക്കുതിരകളായ മീരാകുമാര്‍, താരിഖ് അന്‍വര്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കുമെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു. മീരാകുമാര്‍ സസാറാമില്‍ നിന്ന് മത്സരിക്കും. മുമ്പ് അവര്‍ മത്സരിച്ചിരുന്ന മണ്ഡലമാണിത്. അതേസമയം പ്രമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിലൂടെ കൂടുതല്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് സുപ്രധാന ശക്തിയായി മാറിയെന്നാണ് വാദം. എന്നാല്‍ ആര്‍ജെഡി ഇതിനെ തള്ളിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്

കോണ്‍ഗ്രസ് 12 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ബീഹാറില്‍ ആകതെ 40 സീറ്റാണ് ഉള്ളത്. എന്നാല്‍ ഇത് നല്‍കാനാവില്ലെന്ന് തേജസ്വി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. കോണ്‍ഗ്രസ് ഇവിടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദം ചെലുത്തിയാല്‍ ആര്‍ജെഡി പ്ലാന്‍ ബി സ്വീകരിക്കുമെന്നാണ് തേജസ്വി അറിയിച്ചത്. ഇത്് കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള നീക്കമാണ്. എന്നാല്‍ രാഹുല്‍ ഇത്രയും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല.

ബദല്‍ സഖ്യം

ബദല്‍ സഖ്യം

കോണ്‍ഗ്രസ് ഇല്ലാതെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ആര്‍എല്‍എസ്പി, ലോക്താന്ത്രിക് ജനതാദള്‍, ഇടതുപാര്‍ട്ടികള്‍ എന്നിവരെ ചേര്‍ത്തുള്ള ബദല്‍ സഖ്യത്തിനാണ് ആര്‍ജെഡി തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് ആര്‍ജെഡിയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയില്ലാതെ കോണ്‍ഗ്രസിന് രണ്ടില്‍ അധികം സീറ്റുകള്‍ നേടാനാവില്ലെന്നും ആര്‍ജെഡി സൂചിപ്പിക്കുന്നു. അതേസയം രാഹുല്‍ ഗാന്ധി നടത്തുന്ന റാലിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന് എത്ര സീറ്റ്

കോണ്‍ഗ്രസിന് എത്ര സീറ്റ്

കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിക്കുമെന്ന് ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ട്. ആര്‍ജെഡി 22 സീറ്റില്‍ മത്സരിക്കും. ബിജെപിയില്‍ നിന്ന് വരുന്നവര്‍ക്ക് സീറ്റ് നല്‍കുമെന്ന് ഉറപ്പാണ്. കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്ന് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. അതേസമയം എട്ട് സീറ്റുകള്‍ മാത്രമാണ് സഖ്യകക്ഷികള്‍ക്ക് ലഭിക്കുക. ഇത് മുന്നണിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ആര്‍എല്‍എസ്പിക്ക് മൂന്ന് സീറ്റുകള്‍ നല്‍കുന്നുണ്ട്. അതും വലിയ വെല്ലുവിളിയാണ്.

രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!

English summary
congress likely to field heivy weights in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X